India

കോവിഡ് പരിശോധന ശക്തമാക്കാന്‍ ജനങ്ങള്‍ ശബ്ദമുയര്‍ത്തണം’: പ്രിയങ്ക ഗാന്ധി

കൂടുതല്‍ പരിശോധനകള്‍ നടത്തുക, അവരെ ചികിത്സിക്കുക, അതായിരിക്കണം നമ്മുടെ മന്ത്രം. ‘ടെസ്റ്റ് മോര്‍ സേവ് ഇന്ത്യ’ എന്ന ഹാഷ്ടാഗോടെയാണ് പ്രിയങ്ക വീഡിയോ സന്ദേശം ട്വീറ്റ് ചെയ്തത്.

കോവിഡ് പരിശോധന കൂടുതൽ ശക്തമാക്കുക എന്നതാണ് കൊറോണ പടരാതിരിക്കാനുള്ള ഒരേയൊരു മാർഗ്ഗമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്താകമാനം കോവിഡ് വൈറസ് പടര്‍ന്നു പിടിക്കുകയാണ്. കൊറോണയെ പ്രതിരോധിക്കാനുള്ള ഒരേ ഒരു മാര്‍ഗം പരിശോധന നടത്തുകയെന്നതാണ്. കഴിയുന്ന അത്രയും പേരിലേക്ക് പരിശോധന വേഗത്തില്‍ നടത്തുക, പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ ജനങ്ങള്‍ ശബ്ദമുയര്‍ത്തണം. പ്രിയങ്ക പറഞ്ഞു.

‘പരിശോധനയുടെ തോത് വര്‍ധിപ്പിച്ചാല്‍ മാത്രമേ രോഗബാധിതരെ കണ്ടെത്തി ചികിത്സിക്കാന്‍ സാധിക്കുകയുള്ളു. ‘കൂടുതല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുക. അവരെ ചികിത്സിക്കുക. അതായിരിക്കണം നമ്മുടെ മന്ത്രം. ‘ടെസ്റ്റ് മോര്‍ സേവ് ഇന്ത്യ’ എന്ന ഹാഷ്ടാഗോടെയാണ് പ്രിയങ്ക വീഡിയോ സന്ദേശം ട്വീറ്റ് ചെയ്തത്.

കഴിയുന്നത്ര തോതില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുക. അവരെ ചികിത്സിക്കുക. ഇതായിരിക്കണം നമ്മുടെ മന്ത്രം. നിങ്ങളോട് ഓരോരുത്തരോടുമുള്ള എന്റെ അപേക്ഷ ഇതാണ്. കൂടുതല്‍ കൂടുതല്‍ പരിശോധകള്‍ സംഘടിപ്പിക്കുന്നതിനായി നിങ്ങള്‍ ശബ്ദമുയര്‍ത്തൂ.’ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

ലോകത്തില്‍ ജനസംഖ്യയുടെ കണക്കനുസരിച്ച് കോവിഡ് പരിശോധന നിരക്കില്‍ ഇന്ത്യ ഏറ്റവും പിന്നിലാണെന്ന് കോൺഗ്രസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കൂടുതല്‍ പരിശോധനക്കും കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.