എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്താതിരിക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രി വരുന്നതില്‍ എതിര്‍പ്പില്ല. പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായത്തിലെത്തിയാല്‍ നേതൃത്വം ഏറ്റെടുക്കുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പട്നയിലെ വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികരണം.
Related News
സ്കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരമായി നല്‍കുന്നത് ചപ്പാത്തിയും ഉപ്പും
ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നല്‍കിയത് ‘ചപ്പാത്തിയും ഉപ്പും’. കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനുള്ള പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിലാണ് ചപ്പാത്തിയും ഉപ്പും വിളമ്പിയത്. പശ്ചിമ ബംഗാളിലെ ഒരു സ്കൂളില്‍ കുട്ടികൾക്ക് ചോറും ഉപ്പും വിളമ്പിയതിന് ശേഷമാണ് ഈ സംഭവം. രാജ്യത്തൊട്ടാകെയുള്ള സ്കൂൾ കുട്ടികളുടെ പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്കൂൾ ഭക്ഷണ പദ്ധതിയാണ് പോഷകാഹാരം ഉള്‍പ്പെടുത്തിയുള്ള ഉച്ചഭക്ഷണ പദ്ധതി. ഏകദേശം 12,000 കോടി രൂപ […]
‘മിന്നലാക്രമണം ഭീകരര്‍ ചാവേറാക്രമണത്തിന് പദ്ധതിയിട്ടതിന്റെ പശ്ചാതലത്തില്‍’
പുൽവാമ ഭീകരാക്രമണത്തിന് ശേഷം സമാന രീതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാവേറാക്രമണം നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ചാവേറാക്രമണത്തിന് പദ്ധയിട്ടതിന് പിറകെയാണ് പാകിസ്ഥാനിൽ മിന്നലാക്രമണം നടത്തിയതെന്ന് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു. ബലാകോട്ട്, ചകോത്തി, മുസാഫർബാദ് എന്നിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ പല പ്രമുഖരായ ഭീകരരും കൊല്ലപ്പെട്ടതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഭീകരരെ അടക്കി നിർത്താനുള്ള ഇന്ത്യയുടെ നിരന്തരമായ ആവശ്യം പാകിസ്ഥാൻ മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ ഭീകരതക്കെതിരായി ഏതറ്റം വരേയും പോരാടാൻ ഇന്ത്യ തയ്യാറാണെന്നും വിജയ് ഗോഖലെ […]
പ്രധാനമന്ത്രി തന്നെ ഇടപെട്ട് കേസ് പിന്‍വലിക്കണം; അടൂരിന് ഐക്യദാര്‍ഢ്യവുമായി കോടിയേരി
പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കേസ് നേരിടുന്ന അടൂര്‍ ഗോപാലകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രധാനമന്ത്രി തന്നെ ഇടപെട്ട് കേസ് പിന്‍വലിക്കണമെന്നും അടൂരിന് നിയമസഹായമുള്‍പ്പെടെ വേണ്ടതെല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ചലച്ചിത്രകാരന് അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് കോടിയേരി ഐക്യദാര്‍ഢ്യം വ്യക്തമാക്കിയത്. കേസ് ചുമത്തപ്പെട്ട സാഹചര്യവും ഭരണകൂടത്തിന്റെ വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് നടപടികളെക്കുറിച്ചും ആശങ്ക ഇരുവരും പങ്കുവെച്ചു. അടൂരിന് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്താണ് കോടിയേരി മടങ്ങിയത്. ഹിന്ദുമതത്തിന്റെ പേരിലെ […]