ഇന്ന് ലോക പുകയില വിരുദ്ധ ദിനം. കോവിഡും പുകവലിയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ് . അത് കൊണ്ട് തന്നെ മഹാമാരിക്കാലത്തെ പുകയില വിരുദ്ധ ദിനത്തിന് പ്രസ്കതി ഏറെ ആണ്. ‘പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’ എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനാചരണം. ലോകത്ത് ഓരോ വർഷവും എൺപതു ലക്ഷത്തോളം പേർ പുകവലി മൂലമോ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമോ മരിക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക് . പുകവലിക്കാർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത ഏറെയാണെന്ന് ഡബ്ള്യൂ.എച്ച്.ഒ വ്യക്തമാക്കിയിട്ടുണ്ട്. ശ്വാസകോശ അർബുദം ഉൾപ്പടെ മരണത്തിലേക്ക് നയിക്കുന്ന മിക്ക രോഗങ്ങൾക്കും പ്രധാന കാരണം പുകവലിയാണെന്നാണ് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത് . വിജയികളാകാൻ പുകവലി ഉപേക്ഷിക്കൂ എന്നതാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിന പ്രമേയം . പുകയില ഉപേക്ഷിക്കാൻ പ്രേരണ നൽകുന്നതിനായി ‘കമ്മിറ്റ് ടു ക്വിറ്റ്’ എന്ന പേരിൽ ഹാഷ്ടാഗ് ക്യാമ്പയിനും ഡബ്ള്യൂ.എച്ച്.ഒ തുടക്കമിട്ടിട്ടുണ്ട് .
Related News
ഇന്ത്യയില്‍ നിന്നുള്ള കോവാക്സിന് ഇറക്കുമതി ബ്രസീല്‍ നിര്‍ത്തിവെച്ചു
ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിന്റെ ഇറക്കുമതി ബ്രസീൽ നിര്‍ത്തിവെച്ചു. ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ച കാര്യം ബ്രസീൽ സർക്കാർ കോവാക്സിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനെ അറിയിച്ചിട്ടുണ്ട്. 20 ദശലക്ഷം വാക്സീൻ ഡോസുകളാണ് ബ്രസീൽ ആവശ്യപ്പെട്ടിരുന്നത്. വാക്സീൻ നിർമാണ രീതിയില്‍ തങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടാണ് ഇറക്കുമതിക്കുള്ള അനുമതി നിഷേധിച്ചതെന്നാണ് ബ്രസീല്‍ നല്കുന്ന വിശദീകരണം. എന്നാൽ പരിശോധന സമയത്ത് ബ്രസീല്‍ ചൂണ്ടികാണിച്ച എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നും, അവ പൂർത്തീകരിക്കുന്നതിനുള്ള സമയപരിധി ചർച്ച ചെയ്ത് ഉടൻ തീർപ്പാക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്. […]
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി
കൊറോണ വൈറസിൻ്റെ പുതിയ വകഭേദം കണ്ടെത്തി. സി.1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. അതിവേഗം പടരാൻ ശേഷിയുള്ള അപകടകരമായ വകഭേദമാണ് ഇതെന്ന് ഗവേഷകർ പറയുന്നു. ന്യൂസീലൻഡ്, ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങളിലാണ് നിലവിൽ ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്. (new variant found coronavirus) ദക്ഷിണാഫ്രിക്കയിൽ ഈ മാസം മെയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. സി.1 വകഭേദത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണ് ഇത്. നിലവിൽ കണ്ടെത്തിയിട്ടുള്ള വാക്സിൻ്റെ ഫലപ്രാപ്തി കുറയ്ക്കുന്ന വകഭേദമാണിത്. ദക്ഷിണാഫ്രിക്കയെ കൂടാതെ ചൈന, പോർച്ചുഗൽ, […]
ബൂസ്റ്റർ ഡോസ്: നൽകുന്നത് ആദ്യം സ്വീകരിച്ച അതേ വാക്സിൻ
രാജ്യത്ത് ജനുവരി 10 മുതൽ മുൻ കരുതൽ ഡോസ് നൽകി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയം. ആദ്യം സ്വീകരിച്ച അതേ വാക്സിനാകും ബൂസ്റ്റർ ഡോസായി ലഭിക്കുക. വാക്സിനുകൾ സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് വെല്ലൂർ മെഡിക്കൽ കോളജിൽ നടന്ന പഠനങ്ങളുടെ അന്തിമ വിശകലനത്തിന് ശേഷമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. ( covid booster dose from jan 10 ) മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്കും മറ്റ് രോഗങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്കുമാണ് മുൻ കരുതൽ ഡോസ് നൽകുന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ […]