Health

കോവിഡ് രോഗികള്‍ നിരവധി മാനസിക പ്രശ്നങ്ങൾ നേരിടുന്നുവെന്ന് വിദഗ്‍ധര്‍

ഉറക്കക്കുറവ്, വിഷാദം, പേടി തുടങ്ങിയ പ്രശ്നങ്ങളാണ് കാണുന്നത്. കോവിഡ് രോഗികളായ സ്ത്രീകളുടെ മാനസികാരോഗ്യം വളരെ മോശമെന്നും ഡോക്ടർമാർ പറയുന്നു.

കോവിഡ് രോഗികൾ ഒന്നിൽ കൂടുതൽ മാനസിക പ്രശ്നങ്ങൾ നേരിടുന്നതായി ആരോഗ്യ വിദഗ്‍ധർ. ഉറക്കക്കുറവ്, വിഷാദം, പേടി തുടങ്ങിയ പ്രശ്നങ്ങളാണ് കാണുന്നത്. കോവിഡ് രോഗികളായ സ്ത്രീകളുടെ മാനസികാരോഗ്യം വളരെ മോശമെന്നും ഡോക്ടർമാർ പറയുന്നു.

കോവിഡ് 19 മഹാമാരിയെ കുറിച്ചുള്ള പേടി, രോഗം സ്ഥിരീകരിച്ചാൽ അതിലേറെ പേടി. ആളുകൾ ഇപ്പോൾ കടന്നുപോകുന്നത് ഇത്തരം മാനസിക പ്രശ്നങ്ങളിലൂടെയാണ്. കോവിഡ് വരുന്നത് സ്ത്രീകളിലാണെങ്കിൽ കുറച്ചു കൂടി സങ്കീർണമാണെന്ന് ഡോക്ടർമാർ പറയുന്നു. കുടുംബത്തെ കുറിച്ചുള്ള ടെൻഷൻ, കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്ക- നിരവധി പ്രശ്നങ്ങളിലൂടെയാണ് കോവിഡ് വാർഡുകളിലെ സ്ത്രീകൾ കടന്നു പോകുന്നത്.

പ്രമേഹം, കിഡ്നി രോഗം തുടങ്ങിയ രോഗങ്ങളുള്ളവരും കോവിഡ് ഭീതിയിൽ തന്നെ. ഇതിനകം 36,46,315 പേർക്ക് ആരോഗ്യ വകുപ്പ് ടെലി കൌൺസിലിങ് നൽകി. ക്വാറന്‍റൈനും, ഐസൊലേഷനും കാരണമുണ്ടായ മാനസികാരോഗ്യ പ്രശ്നങ്ങൾ ചെറുതല്ലെന്ന് മാനസികാരോഗ്യ വിദഗ്‍ധർ പറയുന്നു.