Health

ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം?

ഡോക്ടർമാർ എഴുതുന്ന മരുന്ന് വാങ്ങാൻ പോകുന്നതിന് മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം?

  • ഡോക്ടർ എഴുതിയ മരുന്ന് തന്നെയാണോ ലഭിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.
  • ഫാർമസിസ്റ്റ്‌ മരുന്നോ ബ്രാൻഡോ മാറ്റി നൽകുന്നുവെങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടുക. സബ്സ്റ്റിറ്റ്യൂഷൻ പലപ്പോഴും അപകടകരമാകാം. സിറപ്പിന് പകരം ഡ്രോപ്സ് നൽകുമ്പോഴും കൂടിയ അളവ് മരുന്ന് കുഞ്ഞിന് നൽകാനിടയാകുന്നു.
  • തിരക്കിനിടയിൽ ഡോക്ടറെ ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതരുത്. മരുന്നിനെ സംബന്ധിച്ചോ അളവിനെ സംബന്ധിച്ചോ എന്തെങ്കിലും സംശയമുണ്ടെങ്കിൽ നേരിട്ടോ ഫോൺ വഴിയോ ഡോക്ടറോട് സംശയ നിവാരണം നടത്തുക.
  • നിർദ്ദേശിക്കപ്പെട്ട അളവിലും , ഇടവേളകളിലും മരുന്നുകൾ കഴിയ്ക്കുക. എത്ര ദിവസങ്ങളിലേക്കാണോ മരുന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് അത്രയും ദിവസങ്ങൾ മരുന്ന് കഴിക്കുന്നതിൽ ശുഷ്കാന്തി കാണിക്കുക.
  • ഒരു തവണ ഒരു ഡോക്ടറെ കണ്ട് മരുന്നു ചീട്ട് വാങ്ങിയാൽ ,അടുത്ത തവണ സമാനമായ അസുഖത്തിന് അതേ കുറിപ്പടിയിലെ മരുന്നു വാങ്ങി ഉപയോഗിക്കാതിരിക്കുക. സമാന ലക്ഷണങ്ങളോടെ പല വിധ അസുഖങ്ങൾ പ്രത്യക്ഷപ്പെടാം.
  • മരുന്നു കടകളിൽ പോയി വിവരം പറഞ്ഞ് മരുന്നു വാങ്ങുന്നത് ഒഴിവാക്കുക. ഒരു മരുന്നുകടയിൽ ഫാർമസി കോഴ്സ് പാസായ, നിർദ്ദിഷ്ട യോഗ്യതയുള്ള എത്ര പേർ മരുന്നെടുത്തു കൊടുക്കാൻ നിൽക്കുന്നുണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ? പലചരക്ക് കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കുന്നത് പോലെ ,ഓരോ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് നൽകുന്നതാണ് ഫാർമസിയിലെ പണി എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് ,കേവലം ഡോക്ടർമാരുടെ കുറിപ്പടി വായിക്കാനുള്ള അറിവ് മതി മരുന്നു കടയിൽ ജോലി ചെയ്യാൻ എന്ന് നാം എല്ലാം ധരിച്ചുവശാവുന്നത്.