പ്രകൃതിജീവിതത്തില്‍ നിന്നു മടങ്ങി ഫാസ്റ്റ്ഫുഡ്- ജങ്ക്ഫുഡ് സംസ്കാരത്തിലേക്കുള്ള മാറ്റം വന്‍ തോതില്‍ വര്‍ധിച്ചു വരികയാണ് .കുടിക്കാന്‍ ശുദ്ധജലം ലഭിക്കാത്തതും മലിനജലം കുടിക്കേണ്ടി വരുന്നതുമാണ് കാന്‍സറിന്റെ പ്രധാന കാരണങ്ങളിലൊന്ന്. പ്രകൃതിപരമായ ഭക്ഷണങ്ങളും ഉപേക്ഷിച്ച് രുചി മാത്രം തേടിപ്പോയപ്പോള്‍ വന്നെത്തിയതാണ് അര്‍ബുദം . ചിലരാകട്ടെ പച്ചക്കറി ഉപേക്ഷിച്ച് മാംസഭക്ഷണങ്ങളിലേക്ക് മാത്രം ശ്രദ്ധയൂന്നി ഇത് വൈറ്റമിനുകളുടെ അഭാവത്തിനും അമിത കോശവളര്‍ച്ചയ്ക്കും ശരീരവൈകൃതാവസ്ഥയ്ക്കും കാരണമായി. ഇത്തരം ശരീരങ്ങളില്‍ പലതും കാന്‍സറിന്റെ കാരണമായി
പാല്‍, മത്സ്യം, മുട്ട എന്നിവ ശരീരപ്രതിരോധത്തിന് അത്യാവശ്യമാണ്. വിഷമയമായ പച്ചക്കറികളുടെ നിരന്തര ഉപയോഗവും മുട്ട, മീന്‍ എന്നിവ ഉപയോഗിക്കാത്തതും സസ്യഭക്ഷണം മാത്രം ശീലിച്ചവരിലും കാന്‍സര്‍ കൂടാന്‍ കാരണമായി കൂടാതെ, വിഷസാനിധ്യമുള്ള നിറക്കൂട്ടുകള്‍ ചേര്‍ത്ത ബേക്കറി ഭക്ഷണങ്ങള്‍, കോളകള്‍, ചിക്കന്‍ ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍, ചുട്ടെടുക്കുന്ന തന്തൂരി ഭക്ഷണങ്ങള്‍ എന്നിവയും കാന്‍സറിലേക്കു നയിക്കുന്നതായി പറയപ്പെടുന്നു. മാത്രമല്ല ചൈനീസ് മസാലകളുടെ ഉപയോഗം കാന്‍സറിനു മറ്റൊരു കാരണമാണ്. വിഷജീവികളായ പാമ്ബുകള്‍, പട്ടി എന്നിവയില്‍ ചൈനക്കാര്‍ ഉപയോഗിക്കുന്ന ചൈനീസ് മസാലകള്‍ മത്സ്യത്തിലും മാംസത്തിലും നമ്മള്‍ ഉപയോഗിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.