Health International

ഇന്ത്യ ഉള്‍പ്പെടെ 8 രാജ്യങ്ങളുടെ കോവിഡ് കണക്ക് സംശയാസ്പദമെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാ

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം കോവിഡ് ഏറ്റവും ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 5 ആണ്.

ഇന്ത്യയുടെ കോവിഡ് കണക്ക് സംശയാസ്പദമെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല. ഇന്ത്യ ഉള്‍പ്പടെ എട്ട് രാജ്യങ്ങളുടെ കോവിഡ് കണക്ക് സംശയാസ്പദമാണെന്നാണ് ശാസ്ത്രജ്ഞന്‍ സ്റ്റീവ് ഹാങ്കിയുടെ ആരോപണം.

വിയറ്റ്നാം കോവിഡ് കണക്ക് പുറത്തു വിട്ടിട്ടില്ല. ചൈന, തുര്‍ക്കി, യെമന്‍, സിറിയ, ഈജിപ്ത്, വെനസ്വേല എന്നീ രാജ്യങ്ങളുടെ കണക്കുകളും സംശയാസ്പദമാണെന്ന് സ്റ്റീവ് ഹാങ്കി ആരോപിച്ചു.

ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക് പ്രകാരം കോവിഡ് ഏറ്റവും ബാധിച്ച രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 5 ആണ്. അമേരിക്ക, ബ്രസീല്‍, റഷ്യ, ഇംഗ്ലണ്ട് എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്.

അതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9985 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 279 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7745 ആയി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,76,583 ആയി.

1,33,632 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,35,205 പേര്‍ക്ക് രോഗം ഭേദമായി. 48.99 ശതമാനമാണ് രോഗമുക്തി നിരക്ക്.

എംഎൽഎ മരിച്ചു

മഹാരാഷ്ട്രയില്‍ 120 പേരാണ് ഇന്നലെ മരിച്ചത്. ഗുജറാത്തില്‍ 33 പേരും ഡല്‍ഹിയില്‍ 31 പേരും തമിഴ്നാട്ടില്‍ 21 പേരും ഉത്തര്‍പ്രദേശില്‍ 18 പേരും തെലങ്കാനയില്‍ 11 പേരും പശ്ചിമ ബംഗാളില്‍ 10 പേരും രാജസ്ഥാനില്‍ 9 പേരും മരിച്ചു.