പല്ലില്‍ കമ്പിയിടുന്ന മിക്കയാളുകളും ആദ്യം ഒന്നു ചിന്തിക്കുക അതെങ്ങനെയാണ് തങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുന്നതെന്നാണ്. അതിന് പരിഹാരമെന്ന രൂപത്തിലാണ് പല്ലിന് പുറമേക്ക് കാണാത്ത രൂപത്തില്‍ ക്ലിപുമായി പുതിയ കമ്പനികളുടെ രംഗ പ്രവേശം. ഇന്‍വിസിബിള്‍ അലൈനേര്‍സ് ഫോര്‍ ടീത്ത് എന്ന പേരില്‍ പുറത്തിറങ്ങുന്ന പുതിയ ക്ലിപ്പ് പല്ലിന് അനുയോജ്യമായ രൂപത്തിലാണ് കമ്പനികള്‍ പുറത്തിറക്കുന്നത്. പേര് പോലെ തന്നെ പല്ലിന് പുറമേക്ക് ദൃശ്യമാകാത്ത ക്ലിപ്പുകള്‍ ഇന്‍വിസ് അലൈന്‍ എന്ന ആഗോള ബ്രാന്‍ഡാണ് ഇന്ന് കൂടുതലും പുറത്തിറക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം കൃത്യമായ അളവില്‍ തയ്യാറാക്കുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് പല്ലിന് സാധാരണ നല്‍കുന്ന കമ്പിയേക്കാളും മികച്ച റിസള്‍ട്ടാണ് നല്‍കുന്നത്. കൂടാതെ സൗന്ദര്യത്തിന് മുന്‍തൂക്കം നല്‍കുന്ന ആളുകള്‍ കൂടുതലും ഉപയോഗിക്കുക ഇത്തരത്തിലുള്ള ക്ലിപ്പുകളെയാണ്. ആഴ്ച്ചയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റിയിടുന്ന ഇന്‍വിസിബിള്‍ അലൈനേര്‍സ് ഒരു ഡെന്‍ന്റിസ്റ്റുമായിട്ടുള്ള കൂടിയാലോചനക്ക് ശേഷം മാത്രം വേണം ആവശ്യക്കാര്‍ തെരഞ്ഞെടുക്കാന്‍.
എന്തു കൊണ്ട് ഇന്‍വിസിബിള്‍ അലൈനേര്‍സ് ?
സാധാരണ കമ്പികള്‍ ഉപയോഗിക്കുന്നവര്‍ പ്രധാനമായും നേരിടുന്ന പ്രശ്നമാണ് ആഹാരം കഴിക്കുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍. അതിന് ഒരു പരിഹാരമാണ് ഇന്‍വിസിബിള്‍ അലൈനേര്‍സ്. ഇത് ആഹാര സമയത്തും ബ്രഷുപയോഗിക്കുമ്പോഴും എല്ലാം അഴിച്ച് മാറ്റി കൃത്യമായ രീതിയില്‍ വായ കഴുകി വ്യത്തിയാക്കിയതിന് ശേഷം തിരികെ വെക്കാവുന്നതാണ്.
വില അല്‍പ്പം കൂടുതല്‍!
സാധാരണ പല്ലിനുപയോഗിക്കുന്ന കമ്പികളില്‍ നിന്നും ഇന്‍വിസിബിള്‍ അലൈനേര്‍സ് ഉപയോഗിക്കാന്‍ ഇന്നും സാധാരണ ജനങ്ങളെ പിറകോട്ടടിപ്പിക്കുന്നത് ഉത്പന്നത്തിന്റെ മാര്‍ക്കറ്റിലെ ഭീമമായ വില കാരണമാണ്. ഒരൊറ്റ ഇന്‍വിസിബിള്‍ അലൈനേര്‍ പല്ലിന് ഘടിപ്പിക്കാന്‍ ഏകദേശം 357300 രൂപ തൊട്ട് 428760 രുപയോളമാണ് ഡെന്‍ഡിസ്റ്റുകള്‍ ഈടാക്കുന്നത്. ഇത് താങ്ങാവുന്നതിലും ഭീമമായതിനാല്‍ ഇന്നും സാധാരണ ജനങ്ങള്‍ക്ക് ഇന്‍വിസിബിള്‍ അലൈനേര്‍ അപ്രാപ്രമാണ്.