Health

വേനലല്ലേ, വെയിലല്ലേ..ചര്‍മ്മത്തിന് ദോഷം വരാത്ത ചില പ്രകൃതിദത്ത ബ്ലീച്ചുകള്‍ ഇതാ

നിറം വര്‍ദ്ധിപ്പിക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി ബ്ലീച്ചിനും ഫേഷ്യലിനും പണം മുടക്കുന്നവരാണ് പലരും. ചെയ്ത് കഴിഞ്ഞാല്‍ കുറച്ചു ദിവസത്തേക്ക് ഫലം ലഭിക്കുമെങ്കിലും വീണ്ടും പഴയപടിയാവും. മാത്രമല്ല ഇത്തരം കെമിക്കല്‍ ബ്ലീച്ചുകള്‍ ശരീരത്തിന് ദോഷകരമാണുതാനും. ഈ ചുട്ടുപൊള്ളുന്ന വേനലില്‍ ചര്‍മ്മം സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ചു മുഖത്തിന്, കാരണം നേരിട്ട് വെയിലേല്‍ക്കുന്ന ശരീരഭാഗമാണ് മുഖം. ഒന്ന് അടുക്കളയിലേക്ക് നോക്കിയാല്‍ പണം ചോരാതെ സൌന്ദര്യം സംരക്ഷണിക്കാനുള്ള മാര്‍ഗങ്ങള്‍ അവിടെയുണ്ട്. പ്രകൃതിദത്തമായ ബ്ലീച്ച് മാര്‍ഗങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

  • രണ്ട് ചെറുനാരങ്ങയുടെ നീരും, വെള്ളരി വട്ടത്തില്‍ മുറിച്ചതും നാല് സ്പൂണ്‍ കടലമാവും ഏതെങ്കിലും സിട്രസ് പഴത്തിന്റെ ജ്യൂസും ചേര്‍ത്ത് ബ്ലീച്ച് ഉണ്ടാക്കാം.
  • ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.
  • തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.
  • നാരങ്ങ നീരില്‍ അല്‍പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ് ക്രീമായി. കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമം.
  • മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ള ത്തില്‍ കഴുകാം.
  • വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേര്‍ത്ത് പുരട്ടാം.
  • ഫേസ് ബ്ലീച്ച് പഞ്ചസാരയില്‍ ഒലിവ് ഓയില്‍ ചേര്‍ത്താല്‍ മികച്ച ഫേസ് ബ്ലീച്ചാകും.
  • തക്കാളിയും, തൈരും, ഓട്‌സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് മുഖത്ത് വയ്ക്കണം.
  • പാലും തേനും ചെറുനാരങ്ങനീരും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.
  • ഉരുളക്കിഴങ്ങ് പേസ്റ്റ് മികച്ച ബ്ലീച്ചാണ്. 20 മിനിട്ട് വച്ച് കഴുകിയാല്‍ നല്ല വൃത്തിയായി കിട്ടും.
  • മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ പഞ്ചസാര, അര ടീസ്പൂണ്‍ ചോളപ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യണം.
  • വെള്ളക്കടല പൊടിയും അല്‍പം പാലും അരടീസ്പൂണ്‍ മില്‍ക് ക്രീമും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.