Health

സര്‍ബത്ത് മാത്രമല്ല, നറുനീണ്ടി കൊണ്ട് പിന്നെയുമുണ്ട് ഗുണങ്ങള്‍

നറുനീണ്ടി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ സര്‍ബത്തായിരിക്കും പലര്‍ക്കും ഓര്‍മ വരിക. എന്നാല്‍ സർബത്ത് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതിൽ ഉപരിയായി നിരവധി ആയുർവേദ മരുന്നുകളിലും നറുനീണ്ടി ഉപയോഗിച്ച് വരുന്നു. നറുനണ്ടി സര്‍ബത്ത് ശരീരതാപം കുറയ്ക്കുന്നതിനും രക്ത ശുദ്ധിയുണ്ടാക്കുന്നതുമാണ്. നറുനീണ്ടി കിഴങ്ങ് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ചത് തേങ്ങാ പാലില്‍ കലക്കി ഭക്ഷണത്തിനു ശേഷം കഴിക്കുന്നത് വയറു വേദനക്ക് പരിഹാരമാണ്. ഗര്‍ഭിണികളുടെ മോണിംഗ് സിക്‌നസ് മാറാന്‍ നറുനീണ്ടി സത്തു ചേര്‍ത്ത വെള്ളം കുടിക്കാം.

നറുനീണ്ടിയുടെ വേര് ഉണക്കിപ്പൊടിച്ച പൊടി 3 ഗ്രാം വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് രക്തത്തിലെ വിഷാംശങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു, എലി കടിച്ചാല്‍ നറുനീണ്ടിയുടെ വേര് കഷായവും കല്‍ക്കവുമായി വിധിപ്രകാരം നെയ്യ് കാച്ചി സേവിക്കുക. നറുനീണ്ടി വേര് പാല്‍ക്കഷായം വെച്ച് ദിവസവും രണ്ട് നേരവും 25.മി.ലി. വീതം രണ്ടോ മൂന്നോ ദിവസം കുടിക്കുന്നത് മൂത്രം മഞ്ഞ നിറത്തില്‍ പോവുക, ചുവന്ന നിറത്തില്‍ പോവുക, മൂത്രച്ചുടിച്ചില്‍ എന്നിവക്ക്ശമനം ലഭിക്കും.