Health

എന്നാലിനി കുറച്ച് പച്ച പപ്പായ വിശേഷങ്ങള്‍ അറിയാം

പപ്പായയുടെ ഗുണഗണങ്ങളെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ആരോഗ്യത്തിനും സൌന്ദര്യത്തിനും ഉപകരിക്കുന്ന അധികം വിലയില്ലാത്ത വിപണിയില്‍ ലഭ്യമാകുന്ന പഴവര്‍ഗമാണ് പപ്പായ. ഇതൊക്കെ പഴുത്ത പപ്പായയെക്കുറിച്ചുള്ള വിശേഷങ്ങള്‍. എന്നാലിനി അല്‍പം പച്ച പപ്പായ വിശേഷങ്ങള്‍ അറിയാം. മലയാളികള്‍ കറികള്‍ക്കും മറ്റുമായി പച്ച പപ്പായ ഉപയോഗിക്കാറുണ്ട്.

പച്ച പപ്പായ കഴിക്കുന്നത് എങ്ങനെ എന്ന് പലർക്കും സംശയം തോന്നാം എന്നാൽ ഇത് വളരെ ലളിതമാണ്. മൂപ്പെത്തിയ മഞ്ഞ നിറം വന്നു തുടങ്ങിയ പപ്പായ പച്ചയ്ക്കു തന്നെ കഴിക്കാം, ഒരു കഷ്ണം പപ്പായയും ഇഞ്ചിയും ഉപ്പും ചേർത്ത് ജ്യൂസ് ഉണ്ടാക്കി കഴിക്കാം, കാരറ്റ് പപ്പായ എന്നിവ ഗ്രേറ്റ് ചെയ്തു സാലഡ് ഉണ്ടാക്കി കഴിക്കാം, ഇല്ലെങ്കിൽ പപ്പായ ഗ്രേറ്റ് ചെയ്തതും പച്ചമാങ്ങയും തേങ്ങയും ചേർത്ത് ചമ്മന്തി ഉണ്ടാക്കിയാൽ അതീവ രുചികരമാണ്. പലവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് പപ്പായയിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ അത്യുത്തമമാണ് വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവയെല്ലാം ധാരാളം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.

ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ പച്ച പപ്പായക്കു പ്രത്യേക കഴിവാണുള്ളത്. ദഹന പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമാണ് പപ്പായ പച്ചപപ്പായ ജ്യൂസ് അല്ലെങ്കിൽ സാലഡ് ദഹനകുറവുമൂലം വയറിനുണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും അകറ്റും. പച്ച പപ്പായയില്‍ ഉപ്പിട്ട് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ആശ്വാസം നൽകും. കരള്‍ രോഗങ്ങള്‍ ഇല്ലാതാക്കുന്നതിന് ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് പച്ചപപ്പായ. പപ്പായ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറച്ച്‌ നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. ധാരാളം ആന്റി ഓക്‌സിഡന്റ് പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.