ജീവിതചര്യയിൽ ഉപവാസത്തിനു വലിയ പ്രാധാന്യമുണ്ടെന്ന ചൂണ്ടിക്കാണിക്കുകയാണ് കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം. ഒരു നേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമെടുക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട രോഗങ്ങളെ ശമിപ്പിക്കുമെന്നും സെൽ റിപ്പോർട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
കരളിലെയും സ്കെലിറ്റന്‍ മസിലുകളിലെയും ജൈവഘടികാരത്തെ ക്രമപ്പെടുത്താനും മെറ്റബോളിസം വർധിപ്പിക്കാനും ഉപവാസത്തിന് സാധിക്കും. ഭക്ഷണക്രമവും ഉപവാസവുമെല്ലാം സ്വഭാവികമായി ജൈവഘടികാരത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു.
ഉപവാസം ജൈവഘടികാരത്തെയും ഇതുമൂലമുണ്ടാകുന്ന സെല്ലുലർ റെസ്പോൺസിനെയും ബാധിക്കുന്നതായും ഇവ ഒരുമിച്ച് ജീൻ റെഗുലേഷൻ നടക്കുന്നതായും പഠനത്തിൽ പറയുന്നു. നിരവധി സെല്ലുലാർ റെസ്പോൺസുകളെ റീ പ്രോഗ്രാം ചെയ്യാൻ ഉപവാസത്തിനു കഴിയുന്നു.