Health

ചോക്ലേറ്റ് കഴിച്ചാല്‍ ദേഹമാസകലം ചൊറിയുന്നുണ്ടോ?

അലർജിയുടെ ലക്ഷണങ്ങൾ

ശരീരത്തിന്റെ അവയവങ്ങളെ ഒറ്റയ്ക്കോ ഒരുമിച്ചോ അലർജി ബാധിക്കാം. തൊലിപ്പുറമേ ചൊറിഞ്ഞു തടിക്കുക, വയറുവേദന, ഛർദ്ദി, വയറിളക്കം, ശ്വാസംമുട്ടൽ എന്നിങ്ങനെ വിവിധ തരത്തിൽ ഭക്ഷ്യഅലർജി പ്രകടമാകാം. പക്ഷേ ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് അനാഫൈലക്സിസ് (Anaphylaxis) എന്ന പ്രതിഭാസമാണ്. അലർജിയുടെ ഭാഗമായി അതിവേഗം രക്തസമ്മർദ്ദം കുറഞ്ഞ് ബോധക്ഷയത്തിനും മരണത്തിനും വരെ കാരണമാകുന്ന അവസ്ഥയാണിത്. കൃത്യസമയത്ത് ചികിത്സ കിട്ടിയില്ലെങ്കിൽ അനാഫിലാക്സിസ് മാരകമാകാം.

അലർജി ഡയറി

ഒരു തവണ അലർജിയുടെ ലക്ഷണങ്ങൾ കാണിച്ച വ്യക്തി ദിവസേന ചെയ്യുന്ന കാര്യങ്ങൾ എഴുതി സൂക്ഷിക്കുന്ന രീതിയാണ് അലർജി ഡയറി എന്ന് പറയുന്നത്. സംശയാസ്പദമായ രീതിയിൽ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അവയും രേഖപ്പെടുത്തണം. പിന്നീടുള്ള ചികിത്സയിൽ ഇത് സഹായകമാവും

തൊലിപ്പുറമെയുള്ള അലർജി ടെസ്റ്റിങ്ങ്(Allergy Skin test)

സംശയിക്കുന്ന അലർജിനുകൾ വളരെ ചെറിയ അളവിൽ തൊലിപ്പുറമേ കുത്തി വയ്ക്കുകയും അതിനോടുള്ള റിയാക്ഷൻ നോക്കി രോഗനിർണയം നടത്തുകയും ചെയ്യുന്നു. ഒരു നിശ്ചിത അളവിനേക്കാൾ കൂടുതൽ തൊലിയിൽ ചുവന്നുതടിച്ച് പാടുണ്ടാകുന്നുവെങ്കില്‍ ആ വസ്തുവിനോട് അലർജിയുണ്ടെന്നു സംശയിക്കാം.

അലർജി എങ്ങനെ ചികിത്സിക്കാം

ഏത് സാധനത്തിനോടാണോ അലർജി ഉള്ളത് അത് ഭാഗികമായോ പൂർണമായോ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം. കുട്ടിയുടെ മാതാപിതാക്കൾ, ഭക്ഷണം പാകം ചെയ്യുന്നവർ, സ്കൂള്‍ ടീച്ചർമാർ എന്നിവരോട് ഒഴിവാക്കേണ്ട സാധനത്തെ പറ്റി വിശദമായ നിർദ്ദേശങ്ങൾ നൽകണം

അലര്‍ജിയോടനുബന്ധിച്ച് വരുന്ന അനാഫൈലക്സിസ്, അടിയന്തിര ചികിത്സ നൽകേണ്ട അവസ്ഥയാണ്. അഡ്രിനാലിൻ(Adrenaline) എന്ന മരുന്നാണ് ഇതിൽ ഏറ്റവും പ്രധാനം