Health

പ്രകൃതിയിലേക്കിറങ്ങൂ, മാനസികോന്മേഷം നേടൂ

പ്രകൃതിയിലേക്കിറങ്ങുന്നത് മാനസികോന്മേഷം വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍. അടച്ചിട്ട മുറികളില്‍ നിന്ന് ഒരു അഞ്ച് മിനിട്ട് പുറത്തിറങ്ങിയാല്‍ പോലും മാനസികാവസ്ഥ മാറുമെന്നാണ് പഠനം പറയുന്നത്. ദ ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രകൃതിയിലേക്കിറങ്ങുന്നത് നല്ലതാണ്. പ്രകൃതിയുമായുള്ള ബന്ധം വൈകാരികാവസ്ഥയെ സ്വാധീനിക്കുമെന്ന് പഠനത്തില്‍ വ്യക്തമായി. യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

പച്ചപ്പുള്ള പ്രദേശങ്ങളിലൂടെയുള്ള നടത്തം വ്യക്തികളെ കൂടുതല്‍ സന്തോഷവതികളും സന്തോഷവാന്മാരുമാക്കുമെന്ന് ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും പറയുന്നു. ബി.എം.സി പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.