തന്നെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ തയാറാകാത്ത പിതാവിനെതിരെ സൗദി യുവതി കോടതിയില്‍. പെണ്‍കുട്ടിയുടെ രക്ഷാകര്‍തൃത്വം ഏറ്റെടുത്ത കോടതി യുവതിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴിയാണ് പരാതി സ്വീകരിച്ചതും വിചാരണ നടന്നതും.സൗദിയിലെ ഒരു വനിതാ അധ്യാപികയാണ് പിതാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. തനിക്ക് പ്രായം 30 പിന്നിട്ടിട്ടും വിവാഹം കഴിപ്പിക്കാന്‍ പിതാവ് തയാറാകുന്നില്ലെന്നും വിവാഹാലോചനകളെല്ലാം ഒരു കാരണവുമില്ലാതെ പിതാവ് തള്ളിക്കളയുന്നതായും യുവതി പരാതിപ്പെട്ടു. മാതാവ് സമ്മതിച്ചിട്ടും തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാന്‍ പിതാവ് സമ്മതിക്കുന്നില്ല എന്ന് പരാതിയില്‍ പറയുന്നു. പരാതി കേട്ട റിയാദ് മേഖലയിലെ പേഴ്സണല്‍ സ്റ്റാറ്റസ് കോടതി റിക്കോര്‍ഡ് സമയത്തിനുള്ളില്‍ തീരുമാനമെടുത്തു. 9 മിനുട്ടിനുള്ളില്‍ യുവതിയുടെ രക്ഷാകര്‍തൃത്വം പിതാവില്‍ നിന്നും കോടതിയിലേക്ക് മാറ്റി. പിന്നീട് അപ്പീല്‍ കോടതിയും ഈ വിധി അംഗീകരിച്ചു.പിതാവിനും മകള്‍ക്കുമിടയില്‍ അനുരഞ്ജനത്തിന് കോടതി ശ്രമിച്ചെങ്കിലും അതിനുള്ള വഴിയടഞ്ഞപ്പോഴാണ് രക്ഷാകര്‍തൃത്വം മാറ്റിയത്. കോടതിയുടെ രക്ഷാകര്‍തൃത്വത്തില്‍ യുവതിക്ക് ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാമെന്ന് കോടതി പറഞ്ഞു. സുഹൃത്തിന്റെ സഹോദരനുമായാണ് യുവതിയുടെ വിവാഹം നടക്കുന്നത്. അതേസമയം വിവാഹ മോചിതയായ യുവതി അനുസരണക്കേട് കാണിക്കുന്നുണ്ടെന്ന് പിതാവ് കോടതിയില്‍ പരാതി പറയുകയും ചെയ്തു. നേരിട്ടു കോടതിയില്‍ പോകാതെ നാജിസ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് യുവതി കോടതിയില്‍ പരാതി നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. പരാതി നല്കി 5 ദിവസത്തിനുള്ളില്‍ കേസ് പരിഗണിക്കുന്ന വിവരം ടെക്സ്റ്റ് മെസ്സേജ് ആയി യുവതിക്ക് ലഭിക്കുകയും ചെയ്തു.
Related News
ഫൈസല്‍ ഫരീദിന്റെ ചോദ്യംചെയ്യല്‍ യുഎഇയില്‍ തുടരുന്നു; ഇന്ത്യക്ക് കൈമാറുന്നത് വൈകിയേക്കും
ഇന്ത്യ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ദുബൈ പൊലീസ് കസ്റ്റഡിയിൽ നിന്നും ഫൈസലിനെ അബൂദബിയിലേക്ക് മാറ്റിയതായാണ് വിവരം. ഫെഡറൽ അന്വേഷണ ഏജൻസി മുഖേനയാണ് ചോദ്യംചെയ്യൽ. യു.എ.ഇയുടെ ഔദ്യോഗിക മുദ്രകൾ വ്യാജമായി നിർമിച്ചു, അനധികൃതമായി ഇന്ത്യയിലേക്ക് സ്വർണം അയച്ചു, നയതന്ത്ര കാര്യാലയത്തിന്റെ വിലാസം ദുരുപയോഗം ചെയ്തു എന്നീ ഗുരുതര കുറ്റങ്ങളാണ് ഫൈസൽ ഫരീദിനെതിരെ ഇന്ത്യ ഉന്നയിച്ചിരിക്കുന്നത്. അതീവ ഗൗരവത്തോടെയാണ് ഇന്ത്യ നൽകിയ തെളിവുകൾ യു.എ.ഇ അന്വേഷണ സംഘം […]
ചൂണ്ടാമല സ്വദേശിനി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
സന്ദർശക വിസയിൽ ഒമാനിൽ എത്തിയ പാലോട് കരിമൺകോട് ചൂണ്ടാമല തടത്തരികത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (31) ഇബ്രിയിലെ മുർതഫയയിൽ വാഹനാപകടത്തിൽ മരിച്ചു. ഒരാഴ്ച മുൻപാണ് സുചിത്ര ഒമാനിലെത്തിയത്. മക്കൾ: ആദിനാഥ്, അനുഗ്രഹ. സുരേഷ്- ലളിതകുമാരി ദമ്പതികളുടെ മകളാണ്. മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
കുട്ടിക്ക് വിമാനത്തില്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതി; നഷ്ടപരിഹാരം നല്കി സ്പൈസ് ജെറ്റ്
സ്പൈസ് ജെറ്റ് വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതിയില്‍ വിമാനക്കമ്പനി നഷ്ടപരിഹാരം അനുവദിച്ചു. കോഴിക്കോട്-ജിദ്ദ വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്നായിരുന്നു യാത്രക്കാരിയുടെ പരാതി. മുപ്പത്തിമൂവായിരം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. കോഴിക്കോട്-ജിദ്ദ സ്പൈസ് ജെറ്റ് വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിക്കാത്ത സംഭവത്തില്‍ വിമാനക്കമ്പനി ക്ഷമ ചോദിക്കുകയും നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തതായി പരാതിക്കാരി അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ പ്രയാസത്തില്‍ ക്ഷമാപണം നടത്തിയ സ്പൈസ് ജെറ്റ് 33,000 രൂപയുടെ വൗച്ചര്‍ ഇഷ്യൂ ചെയ്തു. ഭാവിയില്‍ സ്പൈസ് ജെറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന […]