Gulf

വിസിറ്റിങ് ഇന്‍വെസ്റ്റര്‍: സൗദി അറേബ്യയുടെ പുതിയ വിസ; പ്രത്യേകതകള്‍ അറിയാം…

സൗദി അറേബ്യയില്‍ ‘വിസിറ്റിങ് ഇന്‍വെസ്റ്റര്‍’ എന്ന പേരില്‍ പുതിയ വിസ പ്രഖ്യാപിച്ചു. നിക്ഷേപകരെ ഉദ്ദേശിച്ചുള്ള വിസ ഓണ്‍ലൈന്‍ വഴി ലഭിക്കും. വിദേശ നിക്ഷേപകരെ സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. 

വിദേശ നിക്ഷേപകരെ സൌദിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സന്ദര്‍ശക വിസ പരിചയപ്പെടുത്തുന്നത്. ‘വിസിറ്റിങ് ഇന്‍വെസ്റ്റര്‍’ എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന വിസയില്‍ നിക്ഷേപാവശ്യങ്ങള്‍ക്കായി വിദേശികള്‍ക്ക് സൗദി സന്ദര്‍ശിക്കാം. നിക്ഷേപ സാധ്യതകളെ കുറിച്ച് പഠിക്കാനും മറ്റും ഈ വിസ പ്രയോജനപ്പെടുത്താം. ഏകീകൃത ഓണ്‍ലൈന്‍ വിസാ പ്ലാറ്റ്‌ഫോം വഴി അനായാസം വിസയ്ക്കായി

അപേക്ഷിച്ച ഉടന്‍ തന്നെ വിസ ഇഷ്യൂ ചെയ്യും. നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച് സൗദി വിദേശ കാര്യമന്ത്രാലയമാണ് പുതിയ വിസ നടപ്പിലാക്കുന്നത്. ഏതാനും രാജ്യങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വിസ അനുവദിക്കുന്നത്. താമസിയാതെ എല്ലാ രാജ്യക്കാര്‍ക്കും ‘വിസിറ്റിങ് ഇന്‍വെസ്റ്റര്‍’ വിസ ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിവിഷന്‍ 2030ന്റെ ലക്ഷ്യം കൈവരിക്കുന്നതിന് പുതിയ വിസ സഹായകരമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.