റാലി ദാക്കാർ മത്സരത്തിനിടെ മരുഭൂമിയിലെ മണലിൽ കുടുങ്ങിയ വാഹനത്തെ കല്ലുകൾ നിരത്തി ഞൊടിയിടയിൽ രക്ഷപ്പെടുത്തിയ സൗദി യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി. മണലിൽ താഴ്ന്നു പോയ വാഹനം തങ്ങളുടെ കയ്യിലുള്ള ഉപകരണങ്ങളുമായി കുറെ സമയം ഡ്രൈവർമാർ പുറത്തെടുക്കാൻ ശ്രമിച്ചു. പക്ഷേ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല.
അതിനിടെ അതുവഴി വന്ന രണ്ടു സൗദി യുവാക്കൾ ആദ്യം ടയറിനടുത്തുള്ള മണ്ണ് നീക്കി. പിന്നീട് ചെറിയ പാറക്കഷണങ്ങൾ കൊണ്ടുവന്നു ടയറിന് താഴെ വെച്ചു വാഹനം തള്ളിക്കൊടുത്തു. അങ്ങനെ മണലിൽ നിന്ന് പുറത്തെടുത്തു. സൗദി യുവാക്കൾ അറബിയിലും ഡ്രൈവർമാർ ഇംഗ്ലീഷിലുമായിരുന്നു ആശയവിനിമയം നടത്തിയത്. യുവാക്കളുടെ സഹായമനോഭാവത്തിന് സാമൂഹിക മാധ്യമങ്ങളിൽ കയ്യടി നേടുകയാണ്.