ദുബൈ റസിഡന്സ് വിസക്കാര്ക്ക് ദുബൈയിലേക്ക് വാക്സിനേഷന് ഇല്ലാതെ മടങ്ങാം. ജി.ഡി.ആര്.എഫ്.എ അനുമതി വേണം. 48 മണിക്കൂറിനുള്ളിലെ പി.സി.ആര് ഫലവും നാല് മണിക്കൂറിനുള്ളിലെ റാപിഡ് പി.സി.ആര് ഫലവും വേണം. എയര് വിസ്താര, ഫ്ളൈ ദുബൈ വിമാനകമ്പനികളുടേതാണ് അറിയിപ്പ്.
Related News
“വന്നു കണ്ടു കീഴടക്കി” ജൂലിയസ് സീസറിന്റെ വാക്കുകൾ നരേന്ദ്രമോദിജിക്ക് വേണ്ടി എഴുതപ്പെട്ടവ: കെ സുരേന്ദ്രൻ
രണ്ടു ദിവസത്തെ സന്ദര്ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. പ്രവാസി സമൂഹം ഒരുക്കിയ സ്വീകരണ പരിപാടിയായ അഹ്ലൻ മോദിയിൽ അദ്ദേഹം ഇന്നലെ പങ്കെടുത്തു. എന്നാൽ മോദിയുടെ സന്ദർശനത്തെ പ്രകീർത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തി. “വന്നു കണ്ടു കീഴടക്കി” ജൂലിയസ് സീസറിന്റെ ഈ വാക്കുകൾ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിക്ക് വേണ്ടി എഴുതപ്പെട്ടവയാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്. താൻ സന്ദർശിക്കുന്ന രാജ്യങ്ങളെയെല്ലാം അദ്ദേഹം കീഴടക്കുകയാണ്. ആയുധം കൊണ്ടല്ല, സ്നേഹം കൊണ്ടെന്നും കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം അബുദാബിയിലെ […]
സൗദിയില് രോഗമുക്തി നിരക്ക് 86 ശതമാനം; കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവ്
സൗദിയില് കഴിഞ്ഞ 24 മണിക്കൂറിനിടെ 1357 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,78,835 ആയി. 2533 പേരാണ് ഇന്ന് രാജ്യത്ത് രോഗമുക്തി നേടിയത്. 30 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,917 ആയി. സൗദിയില് കൊവിഡ് കേസുകളുടെ എണ്ണം ഓരോ ദിവസവും കുറഞ്ഞു വരികയാണ്. മെയ് ഒന്നിന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ കൊവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്യപ്പെടുന്നത്. […]
യുഎഇയിൽ പൊടിക്കാറ്റിന് ശമനം; തടസപ്പെട്ട വിമാന സർവീസുകൾ സാധാരണ നിലയിൽ
യുഎഇയിൽ പൊടിക്കാറ്റിനെ തുടർന്ന് തടസ്സപ്പെട്ട വിമാനസർവീസുകൾ സാധാരണ നിലയിലേക്കെന്ന് അധികൃതർ. ഇന്നലെ വൈകിട്ടോടെ പൊടിക്കാറ്റിന് അൽപം ശമനം വന്നിട്ടുണ്ട്. പൊടിക്കാറ്റ് രൂക്ഷമായതോടെ രണ്ടുദിവസങ്ങൾക്കിടെ ദുബായ് അന്താരാഷ്ട്രവിമാനത്താവളത്തിൽ 44 വിമാനങ്ങൾ റദ്ദാക്കുകയും, 12 വിമാനങ്ങൾ ജബൽ അലിയിലെ ദുബൈ സെൻട്രൽ വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. ഏതാനും ആഴ്ചകളായി യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥയാണ്. കഴിഞ്ഞ മാസാവസാനത്തോടെ യുഎഇയുടെ വടക്കുകിഴക്കൻ മേഖലകളിൽ അതിശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. ഫുജൈറ പോലുള്ള സ്ഥലങ്ങളിൽ 30 വർഷത്തിനിടെ പെയ്ത ഏറ്റവും ശക്തമായ മഴ ലഭിച്ചു. […]