ദേശീയദിനം പ്രമാണിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് അവധി പ്രഖ്യാപിച്ചത്.ഇത് പ്രകാരം ഡിസംബർ 16, 17 ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാൽ പകരം ആണ് ഡിസംബർ 18ന് ഈ അവധി നൽകുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
Related News
റമദാന് 2023: ഇഫ്താര്‍ സംഗമങ്ങള്‍ സജീവമാക്കി റിയാദിലെ പ്രവാസി കൂട്ടായ്മകള്‍
റമദാന് വ്രതം തുടങ്ങിയതോടെ സൗദിയിലെ റിയാദില്‍ പ്രവാസി കൂട്ടായ്മകളുടെ ഇഫ്താര്‍ സംഗമങ്ങളും സജീവമായി. റമദാനില്‍ മുഴുവന്‍ ദിവസങ്ങളിലും മലയാളി കൂട്ടായ്മകളുടെ ഇഫ്താര്‍ വിരുന്നുണ്ടാകും. ചിലര്‍ അത്താഴ വിരുന്നിലൂടെയാണ് റമദാന് സംഗമങ്ങള്‍ക്ക് വേദി ഒരുക്കുന്നത്. സൗദി ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മലയാളികളുടെ നേതൃത്വത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ രണ്ട് കേന്ദ്രങ്ങളിലായി വിപുലമായ ഇഫ്താര്‍ സംഗമമാണ് ഒരുക്കിയിട്ടുളളത്. ബത്ഹ, സുമേശി എന്നിവിടങ്ങളില്‍ 500റിലധികം പേരാണ് ഇഫ്താറില്‍ പങ്കെടുക്കുന്നത്. 30 ദിവസവും ഇതു തുടരും. വാരാന്ത്യങ്ങളില്‍ സമൂഹ നോമ്പുതുറകള്‍ക്കായി […]
യുഎഇയിലെ ഖോർഫക്കാനിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു
യുഎഇയിലെ ഖോർഫക്കാനിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു. കാസർഗോഡ് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിലാണ് (38) മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
യു.എ.ഇയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി; ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കും
യു.എ.ഇയിൽ കോവിഡ് വാക്സിൻ ഉപയോഗത്തിന് അനുമതി നൽകി. ആരോഗ്യപ്രവർത്തകർക്കാണ് അടിയന്തര സാഹചര്യത്തിൽ വാക്സിൻ നൽകാൻ സർക്കാർ അനുമതി നൽകിയത്. ചൈനയുടെ സിനോഫാം വാക്സിന്റെ പരീക്ഷണം അബൂദബിയിൽ വിജയകരമാണ് എന്ന് കണ്ടതിന്റെ പശ്ചാത്തലത്തിനാണ് നടപടി. യു.എ .ഇ ആരോഗ്യമന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസാണ് ആരോഗ്യപ്രവർത്തകർക്ക് അടിയന്തര സാഹചര്യത്തിൽ കോവിഡ് വാക്സിൻ നൽകാൻ അനുമതി നൽകിയ കാര്യം പ്രഖ്യാപിച്ചത്. കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നവർക്കാണ് വാക്സിൻ നൽകുക. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും നിയമവിധേയമായി വാക്സിൻ നൽകാം. ജൂലൈ […]