സൗദിയിലെ അൽ ഹസ്സയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളിയെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം പൂന്തൂറ സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തത്തിൽ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ പത്തുപേരാണ് മരിച്ചത്.
ഹുഫൂഫ് ഇൻഡസ്ട്രിയൽ സിറ്റിയിലെ കാർ വർക്ക്‌ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ വർക്ക്‌ഷോപ്പിന് മുകളിൽ താമസിച്ചിരുന്ന ജീവനക്കാരാണ് പുക ശ്വസിച്ചും പൊള്ളലേറ്റും മരിച്ചത്..
![](https://i0.wp.com/malayalees.ch/wp-content/uploads/2023/07/malayali-who-died-in-fire-in-al-hassa-has-been-identified.jpg?resize=1200%2C642&ssl=1)