Gulf

ഉമ്മൻ ചാണ്ടി മനുഷ്യന്റെ സാധ്യതകൾക്ക് പരിമിധികളില്ലെന്ന് തെളിയിച്ച വ്യക്തിത്വം; ജിദ്ദ കേരള പൗരാവലി

ജീവിതം കൊണ്ടും മരണം കൊണ്ടും മനുഷ്യന്റെ സാധ്യതകൾക്ക് പരിമിധികളില്ലെന്ന് തെളിയിച്ച വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി എന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘ജനനായകന് സ്മരണാഞ്ജലി’ എന്ന പരിപാടിയിൽ പങ്കെടുത്ത് അനുസ്മരണ പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു. ആധുനിക കേരളത്തിന്റെ ശില്പിയായി ഉമ്മൻ ചാണ്ടി അറിയപ്പെടും. കേരളത്തിന് അഭിമാനിക്കാവുന്ന പദ്ധതികളായ കൊച്ചി മെട്രോ, വല്ലാർപാടം കണ്ടൈനർ ടെർമിനൽ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ അന്താരാഷ്ട്ര വിമാന താവളം, സ്മാർട്ട് സിറ്റി, സ്റ്റാർട്ടപ്പ് പ്രോജക്ടുകൾ, മെഡിക്കൽ കോളേജുകൾ, പുതിയ താലൂക്കുകൾ, വില്ലേജ് ഓഫീസുകൾ, വിവിധ ആരോഗ്യ പദ്ധതികൾ, പെൻഷനുകൾ, അരി വിതരണം, ഹൈവേകൾ, പാലങ്ങൾ, റോഡുകൾ തുടങ്ങി ജനോപകാരപ്രദമായ നിരവധി പദ്ധതികൾ അവതരിപ്പിച്ച് രാജ്യത്തിനായി തുറന്നു കൊടുക്കാൻ അദ്ദേഹം മുന്നിൽ നിന്നു പ്രവർത്തിച്ചു

അസാധാരണമായ കഴിവ്കൊണ്ട് ജന്മദേശം മുതൽ ഐക്യരാഷ്ട്ര സഭ വരെ കീഴടക്കാൻ അദ്ദേഹത്തിന് സാധിച്ചു. എളിമയോടെ ജനങ്ങൾക്കിടയിൽ ജീവിച്ചു. നാട്ടിലും വീട്ടിലും ‘കുഞ്ഞൂഞ്ഞെ’ എന്ന വിളിക്ക് അർഹനായി. പൊതുപ്രവർത്തകർക്കുള്ള സമ്പൂര്‍ണ്ണ പാഠപുസ്‌തകമായി അദ്ദേഹം വിടപറഞ്ഞു. കണ്ടുമുട്ടിവരുടെയും കേട്ടറിഞ്ഞവരുടെയും മനം കവർന്നു. മഴയും സമയവും വകവെക്കാതെ ഒരു നോക്കുകാണാൻ ജാതി മത രാഷ്ട്രീയ ഭേതമന്യ ജനം ഓടിയെത്തി. അങ്ങിനെ അർഹിക്കുന്ന അംഗീകാരത്തോടെ കേരളം അവരുടെ കുഞ്ഞൂഞ്ഞിനെ യാത്രയാക്കിയെന്നും അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു

ജിദ്ദ കേരള പൗരാവലിയുടെ കീഴിൽ ജിദ്ദ കേരളീയ സമൂഹത്തിന്റെ പ്രതിനിധികൾ റോസാപൂക്കൾ കയ്യിലേന്തി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന കേരള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

റഫീഖ് പത്തനാപ്പുരം (നവോദയ) ഹക്കീം പാറക്കൽ (ഒ ഐ സി സി) നിസാർ മടവൂർ (കെ എം സി സി) ഒമർ ഫാറൂഖ് (പ്രവാസി വെൽഫെയർ) നസീർ വാവകുഞ്ഞു (ജിദ്ദ ഹജ്ജ് വെൽഫയർ ഫോറം) സലാഹ് കാരാടൻ (എം ഇ എസ്) മിർസാ ഷരീഫ് (മ്യൂസിക്കൽ ബോണാൻസ) നാസർ ചാവക്കാട് (ഐവ), ബേബി നീലാബ്ര, നാസർ ജമാൽ (സിഫ്) ഹനീഫ പാറക്കൽ (കേരള ഫാർമസി ഫോറം)
സുൽഫീക്കർ ഒതായി (ഇന്ത്യൻ മീഡിയ ഫോറം, അമൃത ന്യൂസ് ), ജാഫറലി പാലക്കോട് (ഇന്ത്യൻ മീഡിയ ഫോറം, മാതൃഭൂമി ന്യൂസ്), ജലീൽ കണ്ണമംഗലം (ട്വന്റിഫോർ ന്യൂസ്) പി എം മായിൻകുട്ടി (മലയാളം ന്യൂസ്), ഇബ്രാഹീം ഷംനാട് (മാധ്യമം, കാസർക്കോട് ജില്ല)
അസ്‌ഹാബ് വർക്കല, ബിജു മുഹമ്മദ് (തിരുവനന്തപ്പുരം) അയൂബ് പന്തളം (പത്തനംത്തിട്ട) മുഹമ്മദ് രാജ (ആലപ്പുഴ) അനിൽ (കോട്ടയം) സഹീർ മാഞ്ഞാലി (എറണാകുളം) ഉണ്ണി തെക്കേടത്ത് (തൃശൂർ) നാസർ പട്ടാമ്പി (പാലക്കാട്) കോയിസ്സൻ വീരാൻകുട്ടി, സി എം അഹമ്മദ് ആക്കോട് (മലപ്പുറം)
റഹീം കാക്കൂർ (കോഴിക്കോട്) റഫീഖ് മൂസ
(കണ്ണൂർ) ശ്രീജിത്ത് (ജെ എസ് സി) റാഫി ബീമാപള്ളി (എച്ച് ആന്റ് ഇ ലൈവ്) ഇസ്മാഈൽ (പാട്ടുകൂട്ടം) ബഷീർ പരുത്തികുന്നൻ (മൈത്രി) വിലാസ് കുറുപ്പ് (വേൾഡ് മലയാളി ഫെഡറേഷൻ) മൗഷ്മി ഷരീഫ് (ഒ ഐ സി സി) യൂസുഫ് ഹാജി (കാലിക്കറ്റ് മ്യൂസിക് ലവേഴ്സ്) നൗഷാദ് (ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യറ്റീവ് ) ഹസ്സൻ കൊണ്ടോട്ടി, അസീസ് പട്ടാമ്പി, നവാസ് ബീമാപള്ളി എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു

ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ആമുഖ പ്രഭാഷണം നടത്തി ജനറൽ കൺവീനർ വേണുഗോപാൽ അന്തിക്കാട് സ്വാഗതം പറഞ്ഞു ട്രഷറർ ഷരീഫ് അറക്കൽ നന്ദി പറഞ്ഞു

അലി തേക്കിൻതോട്, നാസർ കോഴിത്തോടി, മസ്ഊദ് ബാലരാമപുരം, ഷമീർ നദ്‌വി, അഹമ്മദ് ഷാനി, ഷഫീഖ് കൊണ്ടോട്ടി, സലിം പൊറ്റയിൽ, സുലൈമാൻ താമരശ്ശേരി, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.