Gulf HEAD LINES

വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ ഇന്ത്യയും സൗദിയും തമ്മിൽ ധാരണയായി

വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സസൗദി അറേബ്യയും തമ്മിൽ ധാരണയായി .യു.എൻ കാലാവസ്ഥ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരം പരിപാടിയിലാണ് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജമന്ത്രി രാജ്കുമാർ സിങ്ങും ധാരണപത്രത്തിൽ ഒപ്പുവെച്ചത്.(India saudi sign mou for electrical interconnection)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇരു രാജ്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പരസ്പരം വൈദ്യുതി കൈമാറുന്നതിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വൈദ്യുതി കൈമാറ്റം, ഇരുരാജ്യങ്ങളിലെയും ശുദ്ധമായ ഹരിത ഹൈഡ്രജെൻറയും പുനരുപയോഗ ഊർജ പദ്ധതികളുടെയും വികസനവും സംയുക്ത ഉൽപ്പാദനവും, ശുദ്ധമായ ഹരിത ഹൈഡ്രജനിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കായി സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖല സൃഷ്ടിക്കൽ, പുനരുപയോഗ ഊർജ മേഖല എന്നിവ സ്ഥാപിക്കുകയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.