തെന്നിന്ത്യന്‍ പ്രൊഡക്ഷന്‍ ഡിസൈനറും കല സംവിധായകനുമായ സന്തോഷ് രാമന് യു.എ.ഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും സന്തോഷ് രാമന്‍ വിസ ഏറ്റുവാങ്ങി. ശ്യാമപ്രസാദിന്റെ അകലെ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ സന്തോഷ് രാമന്‍ ഒരു സിനിമയെ മിഴിവുറ്റതാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നയാളാണ്.
ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിന് ഏറ്റവും നല്ല കലാസംവിധായകനുള്ള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കിയ സന്തോഷ് രാമന്‍ മാലിക് , മിഖായേല്‍, ഹേ ജൂഡ്, കസബ, അബ്രഹാമിന്റെ സന്തതികള്‍ കടല്‍ കടന്നൊരു മാത്തുക്കുട്ടി, സ്പിരിറ്റ്, ഇന്ത്യന്‍ റുപ്പി, ഞാന്‍, എബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധായക്കാനായിരുന്നു. നിവിന്‍ പോളി ചിത്രം ‘മിഖായേല്‍’, ടൊവീനോ ചിത്രം ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റൂ’ തുടങ്ങിയ സിനിമകളുടെ പ്രൊഡക്ഷന്‍ ഡിസൈനറും സന്തോഷ് രാമന്‍ തന്നെയാണ്.തുടങ്ങീ നൂറില്‍പരം സിനിമകള്‍ക്ക് കല സംവിധാനം ഒരുക്കിയിട്ടുളള വ്യക്തിയാണ് സന്താഷ് രാമന്‍.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസാണ് സന്തോഷ് രാമന്റെ കലാസംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. ഏകദേശം 170 ദിവസത്തോളം ചിത്രീകരണം നടന്ന സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. സംവിധാനം ചെയ്യുന്നതിനൊപ്പം ബറോസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെ ആണ്. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ അടിസ്ഥാനമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.ചിത്രം ഓണം റിലീസ് ആയാണ് തീരുമാനിക്കുന്നതെന്ന് ചിത്രത്തിന്റെ കലാസംവിധായകനായ സന്തോഷ് രാമന്‍ മുന്‍പ് പറഞ്ഞിരുന്നു.