Gulf

ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ, ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണം പൊന്നോണം എന്ന പേരിൽ അദ്‌ലിയ സെഞ്ച്വറി ഇൻറർനാഷണൽ റസ്റ്റോറൻറ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡൻറ് ശ്രീ ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായി.

ഇടപ്പാളയം ബഹറിൻ ചാപ്റ്റർ പ്രസിഡൻറ് ശ്രീ ഫൈസൽ അനോടിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ രഘുനാഥ് സ്വാഗതവും ട്രഷറർ ശ്രീ: രാമചന്ദ്രൻ പോട്ടൂർ ആശംസയും നേർന്നു.

രക്ഷാധികാരിയും ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ രാജേഷ് നമ്പ്യാർ, മറ്റു രക്ഷാധികാരികളായ ശ്രീ ഷാനവാസ് പുത്തൻവീട്ടിൽ, ശ്രീമതി: പാർവതി ദേവദാസ് ശ്രീ എ.വി ബാലകൃഷ്ണൻ എന്നിവർ ഓണസന്ദേശവും നൽകി.

പ്രോഗ്രാം കോഡിനേറ്റർ ശ്രീ ഷാഹുൽ കാലടി നന്ദിയും രേഖപ്പെടുത്തി.
ഇടപ്പാളയം കുടുംബാംഗങ്ങളുടെ കലാ കായിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.പ്രോഗ്രാം കൺവീനർ ശ്രീ: പ്രതീഷ് പുത്തൻകോട്, ജോയിന്റ് കൺവീനർ ശ്രീമതി ഗ്രീഷ്മ വിജയൻ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.