മലയാളത്തിന്‍റെ താര രാജാവിന് ഇന്ന് 59-ാം പിറന്നാള്‍. 1960 മേയ് 21ന് പത്തനംതിട്ടയില്‍ വിശ്വനാഥന്‍ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായാണ് മോഹന്‍ലാല്‍ ജനിക്കുന്നത്. താര രാജാവിന് മത്സരിച്ച് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാള സിനിമയിലെ യുവതാരങ്ങൾ. രാത്രി പന്ത്രണ്ടുമണി പിന്നിട്ടപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ ആശംസകൾ എത്തിത്തുടങ്ങി. മെഗാതാരം മമ്മൂട്ടി തന്റെ പ്രിയസഹതാരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
മഞ്ജു വാര്യരും പൃഥ്വിരാജുമടക്കമുള്ളവര്‍ മോഹന്‍ലാലിന് ആശംസകളുമായെത്തിയിരുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍ ലാലേട്ടനുള്ള പിറന്നാള്‍ ആശംസകളാണ്.
എല്ലാത്തിനും നന്ദി കുറിച്ചുകൊണ്ടായിരുന്നു പൃഥ്വിയുടെ ആശംസ. ‘താങ്ക്യൂ ഫോര്‍ ലൂസിഫര്‍, താങ്ക്യൂ ഫോര്‍ സ്റ്റീഫന്‍, താങ്ക്യൂ ഫോര്‍ കെഎ, നിങ്ങള്‍ എന്താണോ അതുതന്നെ ആയിരിക്കുന്നതിന് നന്ദി. ഹാപ്പി ബര്‍ത്ത്‌ഡേ ചേട്ടാ’, പൃഥ്വിരാജ് കുറിച്ചു. ലാലേട്ടന് ആരോഗ്യവും സന്തോഷവും നേര്‍ന്നുകൊണ്ടായിരുന്നു നിവിന്‍ പോളിയുടെ ആശംസ.