Entertainment

തമിഴ് നടൻ യോഗി ബാബു വിവാഹിതനായി

തമിഴിലെ മുന്‍നിര ഹാസ്യതാരം യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാര്‍ഗവിയെയാണ് നടന്‍ താലി ചാര്‍ത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുട്ടനിയിലുളള മുരുഗന്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായി മാര്‍ച്ചില്‍ ചെന്നൈയില്‍ വെച്ച് വിവാഹ സല്‍ക്കാരം നടത്തും

സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് യോഗി ബാബു. 2009ല്‍ പുറത്തിറങ്ങിയ യോഗി എന്ന ചിത്രത്തിന് ശേഷമാണ് നടന് ഈ പേര് വന്നത്. ധനുഷ് നായകനാവുന്ന കര്‍ണന്‍ എന്ന ചിത്രത്തിലാണ് യോഗി ബാബു ഒടുവില്‍ അഭിനയിച്ചത്. മാന്‍ കരാട്ടെ, റെമോ, കൊലമാവ് കോകില തുടങ്ങിയവയാണ് നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രങ്ങള്‍.