മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ, ”ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…” എന്നായിരുന്നു റഹ്‍മാന്‍റെ മറുപടി.
പഴയ സിനിമകളുടെ പുതിയ കാലത്തെ വായനകളും, പഴയ കാലത്ത് നാം തമാശയാക്കി മറന്ന പല സംഭവങ്ങളുടെയും പുനര്‍വിചിന്തനങ്ങളും ഇന്നത്തെ കാലത്ത് ഉയര്‍ന്നുവരികയും അവ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. അവഗണിക്കപ്പെട്ടവരെല്ലാം തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വ്യാപകമായി കറുത്ത വംശജര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിനിമയിലാണെങ്കില്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും അവസാനിക്കുന്നില്ല. ബോളിവുഡിലായാലും പ്രാദേശിക ഭാഷകളിലായാലും ചലച്ചിത്ര മേഖലയിലെ സ്വജനപക്ഷപാതം ചര്‍ച്ചയായിക്കഴിഞ്ഞു. അവഗണന സഹിക്കാന്‍ വയ്യാതെ, കലയെന്ന ആഗ്രഹം തന്നെ ഉപേക്ഷിച്ചവരും മരണത്തിന്‍റെ വഴി തെരഞ്ഞെടുത്തവരും ഏറെയാണെന്ന വാദങ്ങള്‍ ചൂടുപിടിച്ചിരിക്കുകയാണ്.
പുരസ്കാര വേദികളിലാണ്, നിര്‍ദോഷമെന്ന് നമ്മള്‍ കരുതുന്ന തമാശകളുടെ മറ്റൊരു വിളനിലം. രഞ്ജിനി ഹരിദാസ് എന്ന അവതാരകയെ ജഗതിയെന്ന നടന്‍ പൊതുവേദിയില്‍ അവഹേളിക്കുന്നത് കണ്ട് കയ്യടിച്ചവരാണ് അന്നത്തെ കാലം. സ്വന്തം കാലില്‍ ഉയര്‍ന്നുവന്ന ഒരു പെണ്‍കുട്ടിയുടെ മനോധൈര്യത്തെ പരസ്യമായി അവഹേളിക്കാന്‍ ജഗതി ആരാണ് എന്ന് ഇന്ന് അതേ കാലം തിരിച്ചു ചോദിക്കുകയും ചെയ്തു. ഇപ്പോള്‍ സുശാന്തിന്‍റെ മരണശേഷം ഇത്തരത്തിലുള്ള പഴയ പല സംഭവങ്ങളും ചര്‍ച്ചയാകുകയാണ്.
A.R. Rahman literally hates Salman Khan. The Legend was so direct to Lehjhand. 😹😹pic.twitter.com/krqtnwlQVI
— JUST A FAN. (@iamsrk_brk) June 30, 2020
ഈ പശ്ചാത്തലത്തിൽ സൽമാൻ ഖാനും സംഗീത സംവിധായകന്‍ എ ആര്‍ റഹ്‍മാനുമൊത്തുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്. 2014 ൽ നടന്ന സംഭവമാണിത്. ഒരു പുരസ്കാര ചടങ്ങോ മറ്റോ നടക്കുന്നതിനിടെയാണ് സംഭവം.
സ്റ്റേജില്‍ സല്‍മാന്‍ ഖാനും എ ആര്‍ റഹ്‍മാനുമുണ്ട്. ”നിങ്ങളെല്ലാവർക്കും അറിയാം, എ.ആർ റഹ്മാൻ ഒരു ആവറേജാണെന്ന്” എന്നായിരുന്നു റഹ്‍മാനെ പരിചയപ്പെടുത്തി കൊണ്ട് സല്‍മാന്‍ ഖാന്‍ അപ്പോള്‍ സദസ്സിനോട് പറഞ്ഞത്. അതിന് ശേഷം സൽമാൻ ഖാന്‍, റഹ്‍മാനെ നോക്കി താൻ പറഞ്ഞത് ശരിയല്ലേ എന്ന് ചോദിക്കുന്നുണ്ട്. റഹ്മാൻ തലയാട്ടുന്നു. പിന്നീട് സൽമാൻ, റഹ്മാന് കൈ കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, റഹ്‍മാന്‍ തന്‍റെ കൈ പോക്കറ്റില്‍ നിന്നെടുക്കാതെ, സല്‍മാന് കൈകൊടുക്കാതെ നിന്ന് തന്‍റെ അനിഷ്ടം പ്രകടമാക്കുന്നു. അതിന് തൊട്ടുപിന്നാലെ റഹ്മാനൊപ്പം ജോലി ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് സൽമാൻ പറയുമ്പോഴും അദ്ദേഹം പ്രതികരിക്കുന്നില്ല.
കുറച്ച് സമയങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകർ ഈ ചോദ്യം ആവർത്തിച്ചപ്പോൾ, ”ആദ്യം സൽമാൻ എനിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമകൾ ചെയ്യട്ടെ…” എന്നായിരുന്നു റഹ്‍മാന്‍റെ മറുപടി. 2014 വീഡിയോ വീണ്ടും വൈറലായതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയാകുന്നത്. എന്തായാലും സംഭവം വീണ്ടും ചർച്ചയായതോടെ ആരാധകര്‍ റഹ്‍മാനോടൊപ്പമാണ്.