Entertainment

വി.കെ പ്രകാശ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, നിർണ്ണായകം, പ്രാണ തുടങ്ങിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ വി.കെ. പ്രകാശ് പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ബെൻസി പ്രൊഡക്ഷൻസ് നിർമ്മിച്ച് എസ്. സുരേഷ് ബാബു തിരക്കഥ എഴുതി പുറത്തിറക്കുന്ന സിനിമയിലേക്കാണ് അഭിനേതാക്കളെ തേടുന്നത്. ജയസൂര്യ നായകനായ ഇ. ശ്രീധരന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നതെന്നാണ് സൂചന.

9-10 വയസ്സുള്ള ആൺകുട്ടി, 4-5 വയസ്സുള്ള പെൺകുട്ടി, 17-25 നും ഇടയിൽ പ്രായമുള്ള യുവതികൾ, 60-65 വയസ്സിനിടയിലുള്ള അമ്മമാർ, 40-60 വയസ്സിനുള്ളിലെ പുരുഷന്മാർ എന്നിവർക്കാണ് അവസരം.

വൈപ്പിൻകരയിലും കൊച്ചിയിലുമായി നടക്കുന്ന കഥയിലേക്ക്‌ കൊച്ചി ഭാഷ സംസാരിക്കുന്നവർക്കാണ് മുൻഗണന. അഭിനയത്തിൽ മുൻപരിചയം നിർബന്ധമില്ല. ഡിസംബർ 15 ആണ് അപേക്ഷിക്കേണ്ട അവസാന ദിവസം. കൂടുതൽ വിവരങ്ങൾ ചുവടെ.