നടന് മോഹന്‍ ലാലിനൊപ്പം അഭിനയിക്കാന്‍ ലഭിച്ച എല്ലാ അവസരവും ആഹ്ലാദകരമായിരുന്നുവെന്ന് പ്രമുഖ ഹിന്ദി താരം വിവേക് ഒബ്റോയി. നല്ല റോള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം ‘മീഡിയാ വണി’നോട് വ്യക്തമാക്കി. അബൂദബിയില്‍ ‘പി.എം നരേന്ദ്ര മോദി’ എന്ന പുതിയ സിനിമയുടെ പ്രചാരണത്തിനെത്തിയതായിരുന്നു വിവേക് ഒബ്റോയി.
മുമ്പ് ‘കമ്പനി’ എന്ന സിനിമയിലും അടുത്തിടെ ‘ലൂസിഫര്‍’ ചിത്രത്തിലും അഭിനയിക്കാനെത്തിയ തനിക്ക് മോഹന്‍ ലാല്‍ എന്ന നടനെ കുറിച്ച് വലിയ മതിപ്പാണുള്ളതെന്ന് വിവേക് ഒബ്റോയി പറഞ്ഞു. മലയാള സംഭാഷണം ഉള്‍ക്കൊണ്ട് അഭിനയിക്കുന്നതില്‍ ലാലിന്റെ ഭാഗത്തു നിന്ന് വലിയ സഹായം ലഭിച്ചുവെന്നും വിവേക് ഒബ്റോയി അഭിപ്രായപ്പെട്ടു.
മലയാളത്തില്‍ അഭിനയിക്കാന്‍ ഇനിയും താല്പര്യം പ്രകടിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി. ഏറെ വിവാദമായ ‘പി.എം നരേന്ദ്ര മോദി’ എന്ന സിനിമയില്‍ മോദിയുടെ വേഷം ചെയ്യാന്‍ ഏറെ കഠിനാധ്വാനം വേണ്ടി വന്നതായും വിവേക് ഒബ്റോയി അിയിച്ചു. ഇന്ത്യയില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ‘ലൂസിഫറി’നെ പോലെ മലയാളികളും താല്പര്യപൂര്വം സ്വീകരിക്കും എന്നാണ്? പ്രതീക്ഷയെന്നും വിവേക് ഒബ്റോയി കൂട്ടിച്ചേര്‍ത്തു.