നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് സിനിമ റിലീസ് ചെയ്യുമോ എന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ ആഷിഖ് അബു. ചിത്രം നേരത്തെ തീരുമാനിച്ചതു പോലെ ജൂണ്‍ 7ന് തന്നെ തിയറ്ററുകളിലെത്തുമെന്ന് ആഷിഖ് അറിയിച്ചു. ചിത്രം വേള്‍ഡ് വൈഡ് റിലീസാണ്. കഴിഞ്ഞ വർഷം നിപ ഭീതി വിതിച്ചപ്പോൾ നമ്മൾ അജ്ഞരും അസന്നദ്ധരുമായിരുന്നു. പക്ഷെ, നമ്മൾ കരുത്തോടെ, ആത്മവിശ്വാസത്തോടെ നിപയെ കുറിച്ച് കൂടുതൽ അറിഞ്ഞു, കൂടുതൽ സന്നാഹങ്ങൾ കരസ്ഥമാക്കി, അതിനെ നേരിട്ടു. ഇപ്പോൾ നിപയെ കുറിച്ചുള്ള വൈദ്യശാസ്ത്ര പാഠപുസ്തകത്തിൽ ഒരു അധ്യായമാണ് ആ പോരാട്ടമെന്നും ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/06/virus-movie-release.jpg?resize=1200%2C600&ssl=1)