Entertainment

‘സ്പ്രെഡ് ലവ്’: വൈറലായി വൈറസിന്‍റെ പ്രോമോ സോങ്

പ്രേക്ഷകര്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന വൈറസ് ചിത്രത്തിന്‍റെ പ്രോമോ സോങ് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ‘സ്പ്രെഡ് ലവ്’ എന്ന പേരില്‍ പുറത്ത് വന്ന വീഡിയോ ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാം ഐ.ജി.ടി.വിയിലും ഫേസ്ബുക്കിലും വൈറലാണ്.

നിപ കാലം കേരളം അതിജീവിച്ചതിന്റെ അതിശയിപ്പിക്കുന്ന കഥ വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത് സംവിധായകന്‍ ആഷിക് അബുവാണ്. രേവതി, റിമ കല്ലിങ്കല്‍, പാര്‍വതി, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, ജോജു ജോര്‍ജ്, സൌബിന്‍ ഷാഹിര്‍ തുടങ്ങീ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ഇതിനോടകം വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ പ്രോമോ സോങ് പുറത്ത് വന്നിരിക്കുന്നത്. ഷെല്‍ട്ടന്‍ പിന്‍റോ, മുഹ്സിന്‍ പരേരി എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്. ജൂണ്‍ ഏഴിന് ചിത്രം തിയറ്ററുകളിലെത്തും.