Entertainment

ഞാന്‍ ഒറ്റക്ക് ഒരു ഭാഗത്ത്, മറുഭാഗത്ത് മഹാമേരുക്കള്‍; വിമര്‍ശനങ്ങള്‍ക്കെതിരെ മറുപടിയുമായ് വിനയന്‍

ആകാശഗംഗയുടെ രണ്ടാം ഭാഗവുമായ് 20 വര്‍ഷത്തിനു ശേഷം വിനയന്‍ എത്തുന്നു. ഇതിനിടയില്‍ ചെയ്ത സിനിമകളെ വിമര്‍ശനങ്ങളുമായ് നേരിട്ടവരോടുള്ള മറുപടിയുമായാണ് വിനയന്‍റെ വരവ്. വിനയന്‍റെ തന്നെ യൂട്യൂബ് ചാനലില്‍ കൂടിയാണ് സംവിധായകന്‍റെ മറുപടി. പുതിയ ചിത്രത്തെക്കുറിച്ചും തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചവരെയും കുറിച്ചുമെല്ലാം വീഡിയോയിലൂടെ മനസ്സു തുറക്കുകയാണ് വിനയന്‍.

‘യക്ഷിയും ഞാനും’ പോലെയുള്ള ചിത്രം ആവരുത് ആകാശ ഗംഗ എന്ന് പറയുന്നവര്‍ ഉണ്ട്. അവരോടൊക്കെയായി ചിലത് പറയാനുണ്ട്,താന്‍ ഒരു കാലത്ത് അനുഭവിച്ച കടുത്ത പ്രതിസന്ധികളെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു വിനയന്‍.

“എന്‍റെ സഥാനത്ത് നിങ്ങളായിരുന്നെങ്കില്‍ യക്ഷിയെ പോയിട്ട് ഈനാംപേച്ചിയെ എങ്കിലും എടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ..? നിങ്ങള്‍ക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഞാന്‍ സിനിമ എടുത്തത്. അങ്ങനെയുള്ള സിനിമകളെ ചൂണ്ടിക്കാട്ടി എന്നെ വിമര്‍ശിക്കുന്നത് കഷ്ടമാണ്. എന്‍റെ കയ്യും കാലും പൂട്ടിയ അവസ്ഥയിലും അതിനു നിന്നു കൊടുക്കാതെ ഞാന്‍ പോരാടി തെളിയിച്ചതാണ് ആ സിനിമകള്‍. ആ സിനിമകളെ ആണ് നിങ്ങള്‍ വിമര്‍ശിക്കുന്നതെങ്കില്‍ വലിയ വിഷമമുണ്ട്. ഇത്രയും വലിയ വൈരാഗ്യ ബുദ്ധി എന്നോട് വേണോ..? സിനിമയിലെ ചില സംവിധായകരും ടെക്നീഷ്യന്മാരും ചേര്‍ന്നു തന്നെ മനപൂര്‍വ്വം ഉപദ്രവിക്കാന്‍ ശ്രമിച്ചു.”

ആകാശഗംഗ 2ല്‍ പുതുമുഖം ആരതിയാണ് നായികയായ് എത്തുന്നത്. രമ്യാ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലീം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബൊള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, തസ്നി ഖാന്‍, വത്സല മേനോന്‍, ശരണ്യ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.