ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മക്കള്‍ സെല്വന് വിജയ് സേതുപതിയാണ് മുരളീധരനായി എത്തുക. ശീപതി രംഗസ്വാമിയാണ് ചിത്രത്തിന്റെ സംവിധായകന്. ‘800’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കും.
ഒരു ഇതിഹാസ താരത്തെ അവതരിപ്പിക്കാന്‍ ലഭിച്ച അവസരം ഭാഗ്യമായാണ് കരുതുന്നതെന്ന് സേതുപതി പറഞ്ഞു. മുരളീധരനായി അഭിനയിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. മുരളി സിനിമയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിഞ്ഞതില്‍ സന്തോഷം. കാര്യങ്ങള്‍ വിശദീകരിച്ചുതരാന്‍ അദ്ദേഹം ഉണ്ടാകും. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് മുരളിയോടും നിര്‍മ്മാതാക്കളോടും വിജയ് സേതുപതി നന്ദി പറഞ്ഞു.
വിജയ് സേതുപതി തന്നെ സ്ക്രീനില്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മുത്തയ്യ മുരളീധരന് പ്രതികരിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി താന്‍ ചിത്രവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് തുടങ്ങി വിവിധ രാജ്യങ്ങളിലായാണ് ചിത്രീകരണം. ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്. സിനിമയുടെ പേരുണ്ടായത് ഇതില്‍ നിന്നാണ്.