ഒരിക്കലും ഒരു കാര്യത്തിലും അധികം നേരം ഫോക്കസ് ചെയ്യാൻ കഴിയാത്ത ആളാണ് താനെന്ന് വിജയ് സേതുപതി. ഒരു ബുക്ക് വായിച്ചാൽ പോലും കുറച്ച് പേജ് വായിച്ച ശേഷം അത് അവിടെയിട്ട് പോകും. അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇൻ കോൺവർസേഷൻ വിഭാഗത്തിൽ ലിവിങ് ദ ക്യാരക്ടർ എന്ന വിഷയത്തിലാണ് വിജയ് സേതുപതി സംസാരിച്ചത്. നടി ഖുശ്ബു ആയിരുന്നു അവതാരക.മെത്തേഡ് ആക്ടറാണോ നാച്ചുറൽ ആക്ടർ ആണോ എന്ന ഖുശ്ബുവിന്റെ ചോദ്യത്തിന് വിജയ് സേതുപതിയുടെ ഉത്തരം ‘എനിക്ക് എന്താണ് മെത്തേഡ് ആക്ടിങ് എന്നൊന്നും അറിയില്ല’ എന്നായിരുന്നു..ഡയറക്ടർ കഥ പറയാൻ വരുമ്പോൾ കഥാപാത്രത്തെ പറ്റിയും കഥയെ പറ്റിയും വിശദമായി ചോദിച്ചു മനസിലാക്കും.ഡയറക്ടറിലൂടെയാണ് കഥയെ ഞാൻ മനസ്സിലാക്കുന്നത്. അതിലൂടെ കഥാപാത്രങ്ങളെയും. അതല്ലാതെ എന്റെ അഭിനയത്തിൽ പ്രത്യേകിച്ച് ഫോർമുലകൾ ഒന്നും ഇല്ല.’ വിജയ് സേതുപതി പറഞ്ഞു.ദുബായിൽ ജോലി ചെയ്തിരുന്ന താൻ നാട്ടിലേക്ക് തിരിച്ചു വരാൻ കാരണം പ്രണയം ആണ്. കല്യാണം കഴിഞ്ഞ ശേഷം തിരിച്ചു ദുബായിലേക്ക് പോകാൻ ഭാര്യ സമ്മതിച്ചില്ല. പിന്നെ നാട്ടിൽ തന്നെ സിനിമയുമായി അങ്ങ് കൂടുകയായിരുന്നെന്ന് വിജയ് സേതുപതി പറഞ്ഞു.
Related News
2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി; നടി സുഹാസിനി ചെയർപേഴ്സൺ
2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നിർണയിക്കുന്നതിന് ജൂറിയെ നിയമിച്ച് സർക്കാർ ഉത്തരവായി. നടിയും സംവിധായികയുമായ സുഹാസിനിയാണ് ജൂറി ചെയർപേഴ്സൺ. ( suhasini jury chairperson ) അവാർഡിന് സമർപ്പിക്കപ്പെടുന്ന എൻട്രികളുടെ എണ്ണം വർധിച്ചതിന്റെ പശ്ചാത്തലത്തിൽ വിധി നിർണയ സമിതിക്ക് ദ്വിതല സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് നിയമാവലി പരിഷ്കരിച്ചതിന് ശേഷമുള്ള ആദ്യ അവാർഡാണ് ഇത്തവണത്തേത്. എട്ടു തവണ ദേശീയ പുരസ്കാരം നേടിയ കന്നട സംവിധായകൻ പി.ശേഷാദ്രിയും പ്രമുഖ സംവിധായകൻ ഭദ്രനും പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് […]
സീനിയേഴ്സിന് ശേഷം വീണ്ടും മലയാളത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ
സീനിയേഴ്സിന് ശേഷം വീണ്ടും മലയാളി പ്രേക്ഷകർക്കായി അണിയറയിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം ഒരുങ്ങുന്നു. ‘ഹയ’ എന്നാണ് ചിത്രത്തിന്റെ പേര്. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ ആണ് നിർമാണം. ( malayalam new campus thriller haya ) ഹയ സംവിധാനം ചെയ്യുന്നത് വാസുദേവ് സനലാണ്. ‘ഗോഡ്സ് ഓൺ കൺട്രി’ എന്ന സിനിമയ്ക്ക് ശേഷം വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രം […]
ആ പൂച്ച പൊളിയാണ്; ലാൽ ജോസ് ചിത്രത്തിന് ദുബായിൽ വ്യത്യസ്തമായ പാക്കപ്പ്
മ്യാവൂ എന്നു പേരിട്ട ചിത്രത്തിന് പൂച്ചയല്ലാതെ ആരാണ് പാക്കപ്പ് പറയേണ്ടത്. സംവിധായകൻ ലാൽ ജോസ് ചിന്തിച്ചതും അങ്ങനെ തന്നെ. തന്റെ പുതിയ ചിത്രമായ മ്യാവൂവിന്റെ ദുബായിലെ ചിത്രീകരണം ലാൽ ജോസ് അവസാനിപ്പിച്ചത് പൂച്ചയെ കൊണ്ട് പാക്കപ്പ് പറയിപ്പിച്ചാണ്. ഇതിന്റെ വീഡിയോയും ലാൽ ജോസ് പങ്കുവച്ചു. പൂച്ച ക്ലിപ്ബോർഡിന് ഇടയിലൂടെ തലയിട്ട് കരയുന്ന വീഡിയോ ആണ് സംവിധായകൻ പോസ്റ്റ് ചെയ്തത്. അമ്പതു ദിവസം നീണ്ട ചിത്രീകരണമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.സൗബിൻ ഷാഹിർ, മംമ്ത മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന […]