Entertainment

വീണ്ടും നായക വേഷത്തില്‍ അക്ഷയ് എത്തുന്നു; നായികയായി നൂറിനും

പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന്‍ വീണ്ടും നായക വേഷത്തില്‍ എത്തുന്നു. വെള്ളേപ്പ’ എന്ന ചിത്രത്തിലൂടെയാണ് താരം എത്തുന്നത്. ചിത്രം സംവിധാനം ചെയുന്നത് പ്രവീണ്‍ രാജ് പൂക്കാടന്‍ ആണ്. ഒരു അഡാര്‍ ലൗവ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നൂറിന്‍ ഷെരീഫാണ് ചിത്രത്തിലെ നായിക.

ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം തൃശൂരിന്റെ പ്രാതല്‍ രുചികളില്‍ ഒന്നായ വെള്ളേപ്പത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. നവാഗതനായ ജീവന്‍ ലാല്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പൂമരം, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനം ഒരുക്കിയ ലീല എല്‍. ഗിരീഷ്‌കുട്ടനാണ്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ കയ്യടി നേടിയ വൈശാഖ് വിജയന്‍ ചിത്രത്തില്‍ ഒരു സുപ്രധാനമായ വേഷത്തില്‍ എത്തുന്നു. ശ്യാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബര്‍ 17ന് തുടങ്ങും.