വാരിയന്‍കുന്നത്തിന്റെ ചരിത്രരേഖകളെ വളച്ചൊടിച്ചുള്ള പ്രചരണങ്ങള്‍ തുടര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വര്‍ഗിയവാദിയായും ഹിന്ദുവിരുദ്ധനായും കലാപകാരിയായുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയത്
വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നതായ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ തുടര്‍ച്ചയായി വരുന്ന വിഷലിപ്തമായ പ്രചാരണങ്ങള്‍ക്കെതിരെ വാരിയന്‍കുന്നന്റെ കുടുംബം നിയമനടപടികളിലേക്ക് നീങ്ങുന്നു. മലബാര്‍ സമരചരിത്രത്തിലെ സുപ്രധാന നേതാക്കളിലൊരാളായ വാരിയന്‍കുന്നത്തിന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്ന കാര്യം നടന് പൃഥിരാജാണ് ഔദ്യോഗികമായി ഫേസ്ബുക്ക് വഴി അറിയിച്ചത്. ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹര്‍ഷദും റമീസ് മുഹമ്മദും ചേര്‍ന്നാണ് എഴുതുന്നത്. സിനിമയുടെ പ്രഖ്യാപനത്തിന് തൊട്ടുടനെയാണ് സാമൂഹികമാധ്യമങ്ങള്‍ വഴി പൃഥിരാജടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷമായ വിഷലിപ്തമായ പ്രചാരണം നടന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തിയ പ്രചരണത്തില്‍ പൃഥിരാജിന്റെ അമ്മയെ വരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നിരുന്നു. വാരിയന്‍കുന്നത്തിന്റെ ചരിത്രരേഖകളെ വളച്ചൊടിച്ചുള്ള പ്രചരണങ്ങള്‍ തുടര്‍ന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വര്‍ഗിയവാദിയായും ഹിന്ദുവിരുദ്ധനായും കലാപകാരിയായുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയത്. ഇതിനെതിരെയാണ് വാരിയന്‍കുന്നത്തിന്റെ പിന്മുറക്കാരായ ചക്കിപറമ്പന്‍ ഫാമിലി അസോസിയേഷന് നിയമ നടപടികളിലേക്ക് ഒരുങ്ങുന്നത്. അടുത്തദിവസം തന്നെ കമ്മിറ്റികൂടി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അസോസിയേഷൻ ജില്ല പ്രസിഡൻറ് സി.പി. ഇബ്രാഹീം അറിയിച്ചു.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നിലവില്‍ നാല് സിനിമകള്‍ പ്രഖ്യാപിച്ചെങ്കിലും അതില്‍ പൃഥിരാജ് നായകനായ ‘വാരിയംകുന്നന്’ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാത്രമാണ് ഇത് വരെ തങ്ങളോട് സംസാരിച്ച് ആലോചിച്ചതെന്നും ഇബ്രാഹീം പറഞ്ഞു. പുതിയ മറ്റു സിനിമകളുടെ പ്രഖ്യാപനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇബ്രാഹീം മാധ്യമ-ത്തോട് പറഞ്ഞു.