Entertainment

‘വലിയപെരുന്നാള്’ : ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയിന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ജോജു എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയ പെരുന്നാള്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് മാജിക് മൗണ്ടന്‍ സിനിമാസിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദ് ആണ്.

ഇഷ്‌ക്കിന് ശേഷം ഷെയിന്‍ നിഗം നായകനായി എത്തുന്ന ചിത്രമാണ് വലിയപെരുന്നാള്‍. സുരേഷ് രാജന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റര്‍. ഹിമിക ബോസ്,വിനായകന്‍, സുധീര്‍ കരമന, അലന്‍സിയര്‍, അതുല്‍ കുല്‍ക്കര്‍ണി, റാസാ മുറാദ്, നിഷാന്ത് സാഗര്‍, ജെയിംസ് ഏലിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.