Entertainment

അമ്പലത്തില്‍ വെച്ച് താലിക്കെട്ട് മാത്രം: വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണം നടത്തുന്നുവെന്ന് ഉത്തര ഉണ്ണി

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റിവെക്കുകയാണെന്ന് നടിയും മോഡലുമായ ഉത്തര ഉണ്ണി..

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റിവെക്കുകയാണെന്ന് നടിയും മോഡലുമായ ഉത്തര ഉണ്ണി.. നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടക്കുമെന്നും അമ്പലത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ താലികെട്ട് നടത്തി മാത്രമായിരിക്കും വിവാഹമെന്നും ഉത്തര ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സാഹചര്യങ്ങള്‍ ശാന്തമായതിന് ശേഷം ആഘോഷപരിപാടികള്‍ നടത്തും. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

”കൊറോണ ഭീതിയിൽ ലോകമാകെ വലിയ ഭയത്തിലാണ്. ഈ സാഹചര്യത്തിൽ ഞങ്ങൾ വിവാഹാഘോഷം മാറ്റിവയ്ക്കുകയാണ്. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണവും നടത്തുന്നു. അമ്പലത്തിൽവച്ച് അതേദിവസം താലികെട്ട് നടക്കും. ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കുക-” എന്നായിരുന്നു ഉത്തര ഉണ്ണിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്.

ഇതിനകം തന്നെ ഉത്തരയുടെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഉചിതമായ തീരുമാനമാണ് ഉത്തരയുടെതെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. അഭിനയം മാത്രമല്ല നൃത്തത്തിലും സജീവമാണ് ഉത്തര ഉണ്ണി.

ബിസിനസുകാരനായ നിതേഷ് നായരുമായുള്ള എന്‍ഗേജ്‌മെന്റ് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഏപ്രില്‍ 5നാണ് തങ്ങളുടെ വിവാഹമെന്ന് ഉത്തര പറഞ്ഞിരുന്നു. കാലില്‍ ചിലങ്കയണിച്ചായിരുന്നു നിതേഷ് ഉത്തരയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു വിവാഹ നിശ്ചയചടങ്ങില്‍ പങ്കെടുത്തത്.

നടി ഊര്‍മ്മിള ഉണ്ണിയുടെ മകളാണ് ഉത്തര ഉണ്ണി. കസിനായ സംയുക്ത വര്‍മ്മയ്ക്കാണ് തന്റെ വിവാഹം കാണാന്‍ ധൃതിയെന്ന് ഉത്തര പറഞ്ഞിരുന്നു. ബിജു മേനോനും സംയുക്ത വര്‍മ്മയും നിറഞ്ഞുനിന്ന ചടങ്ങുകൂടിയായിരുന്നു വിവാഹനിശ്ചയം. മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് വരനെ കണ്ടെത്തിത്. താന്‍ അഭിനേത്രിയാണെന്ന് അദ്ദേഹത്തിന് അറിയുമായിരുന്നില്ലെന്നും താരം പറഞ്ഞിരുന്നു.

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതിയിലൂടെയായിരുന്നു ഉത്തര ഉണ്ണി സിനിമയില്‍ തുടക്കം കുറിച്ചത്