Entertainment

കൂളിംഗ് ഗ്ലാസ് ചോദിച്ച ആരാധകന് ഉണ്ണിമുകുന്ദന്റെ ഞെട്ടിക്കുന്ന മറുപടി, സമ്മാനം!

ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ് ഇന്ന് എല്ലാ താരങ്ങളും. ആരാധകരുമായി ഏറ്റവും പെട്ടെന്ന് ഇടപ്പെടാനും സനേഹം പങ്കുവെക്കാനും എളുപ്പവും ഇന്‍സ്റ്റാഗ്രാമാണ്. താരങ്ങളെ പരിഹസിച്ചും ട്രോളിയുമുള്ള സന്ദേശങ്ങള്‍ ഒരുപാട് ലഭിക്കുന്ന ഇന്‍സ്റ്റാഗ്രാം വഴി ഒരു വേറിട്ട സമ്മാനം തന്റെ ആരാധകന് നല്‍കിയിരിക്കുകയാണ് മലയാളത്തിന്റെ യുവനടന്‍ ഉണ്ണിമുകുന്ദന്‍. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത തന്റെ കൂളിംഗ് ഗ്ലാസോട് കൂടിയ ഫോട്ടോക്ക് താഴെ കമന്റ് ചെയ്ത ആരാധകനാണ് താരം തന്റെ കൂളിംഗ് ഗ്ലാസ് സമ്മാനമായി നല്‍കിയത്.

ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ് എന്നായിരുന്നു വൈഷ്‍ണവ് എന്നയാളുടെ കമന്റ്. പോസ്റ്റല്‍ അഡ്രസ് അയക്കൂവെന്നായിരുന്നു ഉണ്ണി മുകുന്ദന്‍ ആരാധകന് നല്‍കിയ മറുപടി. ഒട്ടും വൈകാതെ തന്നെ ആരാധകന് ഉണ്ണി മുകുന്ദൻ കൂളിംഗ് ഗ്ലാസ് പോസ്റ്റല്‍ വഴി അയച്ചുകൊടുക്കുകയും ചെയ്‍തു. താരത്തിന്റെ സമ്മാനം കൈപറ്റിയ വൈഷ്ണവിന്റെ ഫോട്ടോ അങ്ങനെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.