ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഉടല്‍’ ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്ക് മികച്ച പ്രതികരണം. എറണാകുളത്ത് നടന്ന ഷോ സിനിമ രംഗത്തുള്ളവര്‍ക്കും തീയറ്റര്‍ ഉടമകള്‍ക്കും വേണ്ടിയാണ് നടത്തിയത്. റിലീസിന് മുന്നേ ഒരു ചിത്രം തീയ്യറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് ആദ്യമായിട്ടാണ്.
ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രീ ബുക്കിംഗ് ഒരാഴ്ച മുന്നേ തീയേറ്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രീമിയര്‍ ഷോയില്‍ മികച്ച പ്രതികരണം ലഭിച്ചതോടെ ചിത്രം വെള്ളിയാഴ്ച ആദ്യം കരുതിയതിലും കൂടുതല്‍ തീയേറ്ററുകളില്‍ എത്തും. വി സി പ്രവീണും ബൈജു ഗോപാലനും സഹ നിര്‍മ്മാതാക്കള്‍ ആകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ആണ്.
‘ആദ്യമായാണ് റിലീസിന് മുന്‍പേ തീയറ്റര്‍ ഉടമകള്‍കളെ കൂടി ഉള്‍പെടുത്തി ഒരു ചിത്രത്തിന്റെ പ്രീവ്യു ഷോ സംഘടിപ്പിക്കുന്നത്. കണ്ടന്റില്‍ ഉള്ള ആത്മവിശ്വാസമാകാം നിര്‍മ്മാതാക്കളെ ഇതിന് പ്രേരിപ്പിച്ചത്. എന്തിരുന്നാലും പ്രീവ്യു ഷോ കഴിഞ്ഞതോടെ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തെകുറിച്ച് ഇന്‍ഡസ്ട്രിയില്‍ പടരുന്നത്’. മാവേലിക്കര വള്ളക്കാലില്‍, സാന്ദ്ര തീയറ്റര്‍ ഉടമ സന്തോഷ് പറഞ്ഞു.
ഒരു ചെറിയ ചിത്രം എന്നതിനേക്കാള്‍ ഉപരി ഒരു വലിയ പ്രതീക്ഷ ബോക്‌സോഫീസില്‍ ഗോകുലം മൂവീസിന്റെ ഉടലിന് പ്രദര്‍ശനക്കാര്‍ പുലര്‍ത്തുന്നുണ്ട്. തിരുവനന്തപുരം ഏരീസ് പ്ലെക്‌സില്‍ അദ്യ ദിനം മുതല്‍ 5 പ്രദര്‍ശനങ്ങള്‍ക്കാണ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നത്. എറണാകുളത്ത ഹൈ കപ്പാസിറ്റി തീയറ്റര്‍ സരിതയിലാണ് ‘ഉടല്‍’ റെഗുലര്‍ ഷോസില്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലെ തീയറ്ററുകളില്‍ മെയ് 20 മുതല്‍ ‘ഉടല്‍’ തരംഗം ആഞ്ഞടിക്കും.