Entertainment

അപ്പനാരാ മോന്‍; അച്ഛനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് ടൊവിനോ തോമസ്

പിതാവ് അഡ്വ.ഇ.ടി തോമസിനൊപ്പമുള്ള ഫോട്ടോയാണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയുള്ള യുവതാരമാണ് ടൊവിനോ തോമസ്. ഈ ലോക്ഡൌണ്‍ കാലത്തും വ്യായാമത്തിനായിട്ടാണ് ടൊവിനോ കൂടുതല്‍ സമയം ചെലവഴിച്ചത്. ഒപ്പം വര്‍ക്കൌട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ പിതാവിനൊപ്പം ജിമ്മില്‍ വര്‍ക്കൌട്ട് ചെയ്യുന്ന ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ.

” എന്‍റെ അച്ഛന്‍, മാര്‍ഗദര്‍ശി, ഉപദേശകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്‍റെ വര്‍ക്കൌട്ട് പങ്കാളി. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസിൽ 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല” എന്ന അടിക്കുറിപ്പോടെയാണ് പിതാവ് അഡ്വ.ഇ.ടി തോമസിനൊപ്പമുള്ള ഫോട്ടോയാണ് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.