Entertainment

“നിങ്ങള്‍ നനയുമ്പോള്‍ എനിക്കെന്തിന് കുട”: ടൊവിനോയ്ക്ക് കയ്യടി

തന്നെ കാണാന്‍ മഴ നനഞ്ഞ് കാത്തു നിന്ന ആരാധകരോട് ടൊവിനോ തോമസ് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ടൊവിനോയുടെ പ്രതികരണം-

“മഴ വന്നപ്പോള്‍ എല്ലാവരും പോയിക്കാണും എന്നാണ് കരുതിയത്. പക്ഷേ ഈ സ്നേഹം ഭയങ്കരമായ സന്തോഷമാണ് നല്‍കുന്നത്. നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിനാണ് കുട? ഒരു മഴ കൊണ്ടതു കൊണ്ട് ഒന്നും വരാന്‍ പോവുന്നില്ല അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്. മഴയത്ത് എന്നെ കാത്തുനിന്നതിന് നന്ദി”- ആരാധകര്‍ വന്‍കയ്യടിയോടെയാണ് ടൊവിനോയെ കേട്ടത്.

സഹായി കുട നീട്ടിയപ്പോള്‍ വേണ്ടെന്ന് ടൊവിനോ ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ എപ്പോള്‍, എവിടെ നടന്ന ഉദ്ഘാടനമാണെന്ന് വ്യക്തമല്ല.