രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് അഭിമാനകരമാണെന്ന് നടന്‍ ടൊവിനോ തോമസ്. ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാരയുടെ നവീകരിച്ച പതിപ്പ് വയനാട്ടിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് തനിക്ക് അടുപ്പമുളളതെന്ന് വ്യക്തമാക്കിയ നടൻ ടോവിനോ തോമസ് രാജ്യത്തെ രൂക്ഷമായ സാഹചര്യത്തിൽ ഉള്ള കേരളത്തിലെ ഒറ്റക്കെട്ടായ പ്രതിഷേധം അഭിമാനം നൽകുന്നതാണെന്ന് പറഞ്ഞു. വയനാട് കാട്ടികുളത്ത് നടന്ന ചടങ്ങിൽ ഡി.വൈ.എഫ്.ഐ മുഖമാസികയായ യുവധാരാ മാസികയുടെ നവീകരിച്ച പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ടൊവിനോ
ഓൺലൈൻ വായന പത്രങ്ങളും വാരികകളും വായിക്കുന്നതിന് തുല്യമാകില്ല. രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയവും രാഷ്ട്രബോധവും കൂടുതലായി ഉണ്ടാകേണ്ട കാലമാണ് ഇതെന്നും ടോവിനോ തോമസ് പറഞ്ഞു.
നിലവില്‍ രണ്ടേകാല്‍ ലക്ഷത്തില്‍പ്പരം കോപ്പികള്‍ അച്ചടിക്കുന്ന യുവമാസികയാണ് യുവധാര. കാട്ടിക്കുളം കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എ.എ റഹീം, പ്രസിഡന്റ് എസ്.സതീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു