Entertainment

മഞ്ഞ് വാരിയെറിഞ്ഞ് ടൊവിനോയും സംയുക്തയും; എടക്കാട് ബറ്റാലിയന്‍ ലൊക്കേഷന്‍ വീഡിയോ

ടൊവിനോ തോമസും സംയുക്ത മേനോനും മുഖ്യ വേഷത്തിലെത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജമ്മു കശ്മീരിലെ ലഡാക്കിലാണ് ഇപ്പോള്‍ ചിത്രീകരണം.

ഷൂട്ടിങ് ഇടവേളയിലെ രസകരമായ ഒരു ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. സംയുക്തക്ക് നേരെ മഞ്ഞ് വാരിയെറിയുന്ന ടൊവിനോയും തിരിച്ച് മഞ്ഞെറിഞ്ഞ് പകരം വീട്ടുന്ന സംയുക്തയുമാണ് ദൃശ്യത്തിലുള്ളത്.

നവാഗതനായ സ്വപ്നേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി ബാലചന്ദ്രനാണ് തിരക്കഥ എഴുതിയത്. ഇതേ ചിത്രത്തിന്‍റെ ഷൂട്ടിങിനിടെയാണ് ടൊവിനോയ്ക്ക് പൊള്ളലേറ്റത്.