Entertainment

വീണ്ടും ഞെട്ടിക്കാനൊരുങ്ങി നിവിന്‍ പോളി; തുറമുഖത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ഏവരെയും ഞെട്ടിച്ച നിവിന്‍ പോളി വീണ്ടും മലയാളികളെ ഞെട്ടിക്കാന്‍ ഒരുങ്ങുന്നു. രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന തുറമുഖം എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ മറ്റൊരു ശക്തമായ കഥാപാത്രവുമായി വരുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.

കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം. ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മിക്കുന്ന ചിത്രം കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. നിവിന്‍ പോളിയെക്കൂടാതെ ബിജു മേനോൻ, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, അർജുൻ അശോകൻ, ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നു തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. 1950 കളുടെ കഥയാണ് ചിത്രം പറയുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.