കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയാണ് സംവിധായകന് തൊട്ടപ്പന് എടുത്തിരിക്കുന്നത്. പി.എസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക. ദിലീഷ് പോത്തന്, മനോജ് കെ ജയന്, കൊച്ചു പ്രേമന്, പോളി വില്‍സണ്‍, റോഷന് മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുത്. ചിത്രം ഈദ് റിലീസായി ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.
Related News
പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ദിനത്തിൽ, ‘ഭീമൻ വാലിബൻ’; പുതിയ അപ്ഡേറ്റുമായി മോഹൻലാൽ
മലയാളികൾക്ക് ഈസ്റ്റർ ആശംസയ്ക്കൊപ്പം പുതിയ അപ്ഡേറ്റുമായി മോഹൻലാൽ. ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റർ പുറത്ത്. വാലിബൻ അണിയപ്രവർത്തകരുടെ ഈസ്റ്റർ ആശംസയറിയിച്ച് മോഹൻലാലാണ് പോസ്റ്റർ പങ്കുവച്ചത്. ഭീമാകാരമായ കാൽപാദങ്ങളാണ് പോസ്റ്ററിൽ കാണാനാവുക. വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏപ്രിൽ 14-ന് എത്തും എന്നുള്ള പുതിയ വിവരം കൂടി മോഹൻലാൽ അറിയിച്ചിട്ടുണ്ട്.(Malaikottai Vaaliban new poster released by Mohanlal) മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്: എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേർന്ന് ഇതാ മലയ്ക്കോട്ടൈ വാലിബൻ!പ്രത്യാശയുടെയും വിശ്വാസത്തിന്റെയും വീണ്ടെടുപ്പിന്റെയും ഈ ദിനത്തിൽ, […]
അമലക്ക് പകരം കങ്കണ; ആടൈ ഹിന്ദിയിലേക്ക്
അമല പോള്‍ നായികയായെത്തിയ തമിഴ് ചിത്രം ആടൈ റിലീസിന് മുമ്പും ശേഷവും നിരവധി വിവാദങ്ങളാണ് സൃഷ്ടിച്ചത്. നവാഗതനായ രത്നകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമലയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ നായികയായി നടി കങ്കണ റണാവത്ത് എത്തുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഹിന്ദി പതിപ്പും രത്നകുമാര്‍ തന്നെയാവും സംവിധാനം ചെയ്യുക. സംവിധായകന് തന്നെയാണ് ഹിന്ദി പതിപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥീരീകരിച്ചത്. ജയലളിതയുടെ […]
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജീവിതം സിനിമ ആകുന്നു
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ ജീവിതം സിനിമ ആകുന്നു. ‘മെയിൻ റഹൂൻയാ നാ രഹൂൻ, യേ ദേശ് രഹ്ന ചാഹിയേ-അടൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എൻപിയുടെ ‘ദ അൺടോൾഡ് വാജ്പേയി: പൊളിറ്റീഷ്യൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ആവിഷ്കാരമാണ്.ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ ടീസർ ചൊവ്വാഴ്ച പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധായകനെയും അഭിനേതാക്കളെയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ 2023 ആദ്യം മുതൽ ചിത്രീകരണം ആരംഭിക്കാനും അടുത്ത വർഷം ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യാനുമാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. അടൽ […]