Entertainment

പത്താം ക്ലാസുകാരിയുടെ ‘തിരിച്ചറിവ്’ വെള്ളിത്തിരയിലേക്ക്

പത്താം ക്ലാസുകാരിയായ കണ്ണൂർ സ്വദേശിനി എഴുതിയ കഥ സിനിമയാകുന്നു. മയ്യിൽ ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനി ദേവിക എസ് ദേവ് രചിച്ച കഥയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. ‘തിരിച്ചറിവ്’ എന്ന പേരില്‍ ദേവിക രചിച്ച കഥ ‘വെളുത്ത മധുരം എന്ന പേരിലാണ് സിനിമയാകുന്നത്. ഹയർസെക്കന്ററി സ്‌കൂൾ ജീവിതം പ്രമേയമാക്കി എഴുതിയ കഥ കലാപ്രലര്‍ത്തകന്‍ ജിജു ഒറപ്പടി വായിക്കാന്‍ ഇടയായതോടെയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്.

കാര്യായിട്ട് ആരോടും പറഞ്ഞിട്ടില്ല. എന്നെപ്പോലെ ഒരു സാധാരണക്കാരി എഴുതിയ കഥ സിനിമയാക്കുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?’ ദേവിക പറയുന്നു. കയരളം കിളിയത്ത് ബാലൻമാസ്റ്റർ ക്വാട്ടേഴ്‌സിലെ സഹദേവൻ വെളിച്ചപ്പാടിന്റെയും കെ.ഷീബയുടെയും മകളാണ് ദേവിക.

ജിജു ഒറപ്പടി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ മുൻനിര താരങ്ങൾക്കൊപ്പം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അഭിനന്ദും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വൈഖരി ക്രിയേഷൻസാണ് നിർമാണം. ജി.എസ് അനിലിന്‍റേതാണ് തിരക്കഥയും സംഭാഷണവും, ശ്രീക്കുട്ടനാണ് ക്യാമറ. സംഗീതസംവിധാനം ഷൈജു പള്ളിക്കുന്ന്, എഡിറ്റിംഗ് ഹരി.ജി.നായർ.