Entertainment

തന്റെ ഇഷ്‍ട നടനെ കുറിച്ച്‌ കല്യാണി പ്രിയദര്‍ശന്‍

തെന്നിന്ത്യയില്‍ എല്ലാ ഭാഷകളിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍.തിയേറ്ററിലും കല്യാണി പ്രിയദര്‍ശന്റെ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തനിക്ക് ഇഷ്‍ടപ്പെട്ട നടന്‍ ആരെന്ന് ചോദ്യത്തിന് ഉത്തരമായി താരം രംഗത്തെത്തി.

തന്റെ ഇഷ്‍ടപ്പെട്ട നടന്‍ മോഹന്‍ലാലാണെന്ന് കല്യാണി പ്രിയദര്‍ശന്‍ വെളുപ്പെടുത്തി . പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍: പ്രിയദര്‍ശന്‍ ഒരുക്കുന്ന അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഇപ്പോള്‍ കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ട്.