Entertainment

‘കണ്ണിന് ചുറ്റും കറുപ്പ്, അവശന്‍’; സുശാന്തിന്‍റെ അവസാന വീഡിയോ വൈറല്‍

സംസാരരീതിയിലെ അസ്വാഭാവികതയില്‍ നിരവധി സോഷ്യല്‍ മീഡിയ ഉപഭോക്താക്കളാണ് യൂ ട്യൂബ് വീഡിയോക്ക് താഴെ പ്രതികരണങ്ങളുമായി രംഗത്തുവന്നത്

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ അവസാന ദൃശ്യങ്ങള്‍ എന്ന പേരിലുള്ള വീഡിയോ വൈറല്‍. മരിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളില്‍ ചിത്രീകരിച്ച വീഡിയോയില്‍ ഊര്‍ജസ്വലനല്ലാത്ത കണ്ണിന് ചുറ്റും കറുത്ത പാടുകളുമായിട്ടാണ് സുശാന്ത് സംസാരിക്കുന്നത്. സംസാരത്തില്‍ അസ്വാഭാവികതയും നിരാശയും പ്രകടമാണ്. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലമാകാം ഇതെന്നാണ് സോഷ്യല്‍ മീഡിയ പങ്കുവെക്കുന്ന സംശയം. ലോക് ഡൗണ്‍ സമയത്താണ് വീഡിയോ ചിത്രീകരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംസാരരീതിയിലെ അസ്വാഭാവികതയില്‍ നിരവധി സോഷ്യല്‍ മീഡിയ ഉപഭോക്താക്കളാണ് യൂ ട്യൂബ് വീഡിയോക്ക് താഴെ പ്രതികരണങ്ങളുമായി രംഗത്തുവന്നത്. താരത്തിന്‍റെ മരണത്തെ തുടര്‍ന്ന് വലിയ രീതിയില്‍ ദുരൂഹത നിലനില്‍ക്കുമ്പോഴാണ് സുശാന്തിന്‍റേതായി പുതിയ വീഡിയോ പുറത്തുവരുന്നത്.

https://youtu.be/UmE_ZZKlPOM

അതെ സമയം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര സർക്കാര്‍ അനുമതി നല്‍കി. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.