രമേശ് പിഷാരടി സംവിധാനത്തില്‍ മമ്മൂട്ടി നായകനായ ഗാനഗന്ധര്വന് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തില്‍ നടന് സുരേഷ് കൃഷ്ണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശ്യാമപ്രസാദ് എന്ന ഗായകനെയാണ് സുരേഷ് അവതരിപ്പിച്ചിരിക്കന്നത്. അത്തരത്തിൽ ഒരു കഥാപാത്രം മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ലഭിച്ചതിൽ വളരെയധികം സന്തോഷത്തിലാണ് താനെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഗാനഗന്ധർവ്വൻ അടക്കം തനിക്ക് പുതുമയാർന്ന കഥാപാത്രങ്ങൾ സമ്മാനിച്ചത് എല്ലാം മമ്മൂട്ടി ചിത്രങ്ങൾ ആണെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. പഴശ്ശിരാജയിലെ കൈതേരി അമ്പു, കുട്ടി സ്രാങ്കിലെ ലോനി ആശാന് എന്നിവ അതിന് ഉദാഹരണങ്ങളാണ്. നായകന്മാരിൽ നിന്നും തല്ലു വാങ്ങിക്കുന്ന വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്യുന്നതെന്നും അതിനാൽ തന്നെ ഇനിയെങ്കിലും നിർത്തിക്കൂടെ എന്ന് കുട്ടികൾ ചോദിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു. ഗാനഗന്ധര്‍വ്വനിലെ കഥാപാത്രം കണ്ട് ഇനിയെങ്കിലും നെഞ്ച് വിരിച്ച് സ്കൂളില്‍പോകാം എന്നവര്‍ പറയുമ്പോള്‍ മനസ്സ് നിറയും എന്നും കാരണം താനും കാത്തിരുന്നത് അത്തരം കഥാപാത്രങ്ങള്‍ക്കായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.